നിണ നിറമുള്ള ലോകത്ത്
നിറമുള്ള കൊടി വേണ്ട
ജീവിക്കാനെനിക്ക്
ആഞ്ഞു വീശുന്ന,
വെട്ടിപ്പിളര്‍ക്കുന്ന,
ഭയമില്ലാ കൊടുവാളിനെ
ഭയക്കാതെ ജീവിക്കാനും
കനവുകളുടെ കരളില്‍
കുത്തിയിറങ്ങുന്ന കത്തിയുടെ
അറ്റത്തൊടുങ്ങാതിരിക്കാനും
കരുതേണ്ടിയിരിക്കുന്നു
ഭ്രാന്താലയത്തില്‍
ഭ്രാന്തില്ലാതെ ജീവിക്കാനും
"ഭ്രാന്താലയത്തില്‍
ReplyDeleteഭ്രാന്തില്ലാതെ ജീവിക്കാനും " ലോകാലയത്തില്‍ ഭ്രാന്തില്ലാതെ ജീവിക്കാന്‍ ....ആ പൂതി അങ്ങു മനസ്സില്‍ വെച്ചാല്‍ മതി...
പൂതി വക്കാന്‍ കാശ് കൊടുക്കേണ്ടല്ലോ... :)
Deleteചുവപ്പെനിക്കിഷ്ട്ടമാണ്
ReplyDeleteചോരയുടെ ചുവപ്പ് തന്നെ
അത് ഒഴുക്കിയത്
നീതിയുടെ പുലര്‍ച്ചയ്ക്ക്
വേണ്ടിയാണെങ്കില്‍
മുന്‍ഗാമികള്‍ ഒഴുക്കിയ
ആ ചോരപ്പാതയിലാണ്
ഞാനും ശബ്നയും
വരികള്‍ ഒഴുക്കുന്നത് .
ചുവപ്പു വെളുപ്പും കറുപ്പുമുണ്ട്
വെളുത്ത ചുവപ്പിനെ
കറുപ്പിക്കരുത്
കറുത്ത ചുവപ്പിനെ
വെളുപ്പിക്കുകയും .
വരികള്‍ക്ക് മൂര്‍ച്ച കൂടുന്നല്ലോ ... ഇനിയും ഏറി വരട്ടെ തൂലികത്തുമ്പില്‍ അഗ്നി ചിതരട്ടെ ... എല്ലാ ഭാവുകങ്ങളും....
ReplyDeleteനന്ദി ശലീര്‍...
Deleteഇനിയും എഴുതുക ...ആശംസകള്‍ ............
ReplyDelete:)
Deletenannayirikkunnu
ReplyDeletethank you mujeeb....
Deleteനന്നായിരിക്കുന്നു, മൂര്ച്ചയുള്ള വാക്കുകള്‍,
ReplyDeletethank you jwala..
Deleteകൊല്ലന്റെ കൊല്ലപ്പുരയില്‍ മൂര്‍ച്ച കൂട്ടുന്ന ആയുധങ്ങള്‍ പോലെ ശബ്നയുടെ ബ്ലോഗിലൂടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ...ആശംസകള്‍ ....!
ReplyDeletegood attempt
ReplyDeleteNannayittund... Keep writing...
ReplyDelete