ഞാന്‍ എനിക്ക് തന്നെ
പരിചിതയല്ലാതാകുന്നത്
സ്വയം എവിടെയോ
നഷ്ടപ്പെടുമ്പോഴാണ്
ചിന്തിച്ചു ചിന്തിച്ചു
ചിന്തിക്കാനിനിയോരിടവും
ബാക്കിയില്ലാതെ
സ്വന്തത്തോടും ചിന്തകളോടും
യാത്ര പറഞ്ഞു
ചിന്തയില്ലായ്മകളോടലിയുമ്പോള്‍
എനിക്കെന്നോടു തന്നെ
പറഞ്ഞു ചിരിക്കേണ്ടി വരുന്നു
ഞാനൊരപരിചിത
എല്ലാ നഷ്ട്ടപ്പെടലുകളിലും
ReplyDeleteനഷ്ട്ടപ്പെടാതെ കാത്തു സൂക്ഷിക്കണം
ഞാനെന്ന സ്വന്തം വ്യക്തിത്വത്തെ ...
അത് നഷ്ട്ട പെടുമ്പോഴാണ് നാം
നാമല്ലാതെയായിതീരുന്നത് ...
അപരിചിതയുടെ ഈ അക്ഷര പകര്‍പ്പിന്
ആശംസകള്‍ ...........
ഞാനിപ്പോഴും അജ്ഞാതനായിത്തന്നെ പറയുന്നു...
ReplyDeleteകൊള്ളാം..
ഞാനെന്ന പെണ്‍കുട്ടിയുടെ ഉള്ളിലൂടെ പായുന്ന ചിന്തകള്‍.... ചിലപ്പോള്‍ വിഡ്ഢിത്തങ്ങളാവാം.. എങ്കിലും ഞാനെഴുതുന്നു.. വെറുതെ......
ReplyDeleteഎല്ലാം വെറുതെയാണോ?
ചുമ്മാ ഒരു രസം.... ;)
Deleteഅന്വേഷിച്ചു അന്വേഷിച്ചു
ReplyDeleteനിങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട് പോകുന്ന എന്തോ ഒന്ന്.
അത് മാത്രമാണ് ഞാന്‍....
എനിക്ക് പോലും
എന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ...