Monday, 18 June 2012

ആകാശച്ചേര്‍ച്ചകള്‍



ആകാശത്ത്‌ എഴുതാനൊക്കുമോ?
കടുനീല വര്‍ണ്ണ പ്രതലത്തില്‍,
കണ്ണുകളാല്‍ കവിതയെഴുതാന്‍?
മനസ്സുകൊണ്ട് ചിത്രം വരക്കാന്‍? 
ചുവപ്പ് പടരുന്ന നേരത്ത്
ശോകമാര്‍ന്നൊരു രാഗം കുറിക്കാന്‍ 
ഇരുണ്ടുമൂടി തുടങ്ങുമ്പോള്‍
കറുത്തു പോകുന്ന മാനത്തു 
താരങ്ങള്‍ തുന്നിച്ചേര്‍ത്തു 
ഭാവനയിലൊരു പട്ടുറുമാല് തീര്‍ക്കാന്‍?
കണ്ണടയാന്‍ തുടങ്ങുമ്പോഴും
വിരിയുന്ന പുഞ്ചിരിയോടെ 
ആകാശങ്ങളേഴിനുമപ്പുറത്തേക്കൊരു 
സ്തുതിഗീതം കുറിച്ചു വിടാന്‍??



7 comments:

  1. കൊള്ളാം, നന്നായിരിക്കുന്നു; ഇനിയും എഴുതുക.
    http://appachanozhakkal.blogspot.in/

    ReplyDelete
  2. ഇഷ്ടപ്പെട്ടു.വീനടും കാണാം.

    ReplyDelete
  3. ആകാശത്ത് എഴുതാം..
    നല്ല വറികള്‍..

    ReplyDelete
  4. ആകാശത്ത് എഴുതാനാവുമോന്ന് അറിയില്ല. പക്ഷെ ബ്ലോഗില്‍ എഴുതാം...ഇഷ്ടം പോലെ, പരിധിയില്ലാതെ. എഴുതി ആഘോഷിക്കൂ.....ആശംസകള്‍

    ReplyDelete