മണവും നിറവും,മധുവും മനവും
നുകരുവാനായ് വണ്ട് പാറി വരും
മധുവെല്ലാം തീരുമ്പോള്‍,
നിറം മങ്ങി വാടുമ്പോള്
പൂമ്പൊടിയും പൂമണവും
തീരെയില്ലാതാവുമ്പോള്
മുള്ളുകള്‍ മുഴുവനും ഇതളുകളിലെറിഞ്ഞിട്ട്
മാറി നിന്നാ വണ്ട് ചിരിക്കും,പിന്നെ
അപവാദത്തിനമ്പുകള് തൊടുക്കും
ഒരുപാട് വണ്ടുകളെ മധുവൂട്ടിയവള് നീ
വിശുദ്ധിയില്ലാത്തവള്,
പ്രണയമര്ഹിക്കാത്തവള്
വാടി വീണേക്കുക,വിരഹം സഹിക്കുക
ഇനി നീ എനിക്കൊരു ചീഞ്ഞ പൂവ്
തറയുന്ന മുള്ളുകളെ നോക്കിയാ പൂവ്
ദയനീയമായ് ഒന്ന് തേങ്ങും,പിന്നെ
മുറിവേറ്റ ഇതളുകളിലെ രക്തം തുടച്ച്
പതിയെയവള്‍ താഴേക്കു പൊഴിയും
മങ്ങുന്ന കാഴ്ചയില്‍ അവസാനം വരേയ്ക്കും
വണ്ട് മാത്രം തങ്ങി നില്ക്കും
പ്രണയ രാഗത്തില്‍ അത് മൂളിയ പാട്ടുകള്‍
ഓര്‍മ്മയിലെന്നും ജീവിക്കും
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല .അനുഭവങ്ങളുടെ തീചൂളകള്‍ വരും വേനലുകളെ കുളിരണിയിക്കാതിരിക്കില്ല ....അനുഭവങ്ങളുടെ ഒരു നല്ല വസന്ത കാലം ആശംസിക്കുന്നു .
ReplyDeleteഒരു വസന്തം വരാന്‍ ഉണ്ട്..മണ്ണ് പറ്റി തറയില്‍ ചാഞ്ഞ പൂക്കളും അന്ന് സുഗന്ദം പരത്തും ..മധു നുകര്‍ന്ന് വാടി വീഴാന്‍ വിധി എഴുതിയ കരി വണ്ടുകള്‍ ചോദ്യം ചെയ്യപെടുന്ന ഒരു വസന്ത കാലം ...
ReplyDeleteമുറിവേറ്റ ഇതളുകള്‍ !!
ReplyDeleteനന്നായി എഴുതി \
ReplyDeleteആശംസകള്‍
ചോദ്യം ചെയ്യപെടുന്ന ഒരു വസന്ത കാലം
ReplyDeleteമങ്ങുന്ന കാഴ്ചയില്‍ അവസാനം വരേയ്ക്കും
ReplyDeleteവണ്ട് മാത്രം തങ്ങി നില്ക്കും
പ്രണയ രാഗത്തില്‍ അത് മൂളിയ പാട്ടുകള്‍
ഓര്‍മ്മയിലെന്നും ജീവിക്കും.
ഏത് കാലത്തും കാറ്റിലും മഴയിലും വെയിലിലും മഞ്ഞിലും തളരാതെ തകരാതെ പ്രണയം നില നിൽക്കും.
ആശംസകൾ.
പൂകെട്ടെ...കയ്കെട്ടെ
ReplyDeleteനിറയട്ടെ..സുഗന്ധം
ജീവിതത്തിലെ പ്രണയം !
ആശംസകളോടെ
അസ്രുസ്
...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
ReplyDelete..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഒരു പാവം പുലി ........മ്യാവൂ !!
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
http://mablogwriters.blogspot.com/