Monday, 10 December 2012

കാട്




പുലിയും നരിയും വിഹരിക്കുന്ന
ഇരുളിലും പകലിലും എവിടെ വച്ചായാലും
മരണത്തെ മാത്രം ഭയക്കേണ്ടുന്ന
കാടാണ് ഭേദം നാടിനെക്കാള്‍
അധമന്മാര്‍ വാഴുന്നോരീ നരകത്തെക്കാള്‍..

ഇറച്ചിയായ് രക്തമായ്‌ മാറിയിട്ട്
വിശപ്പിന്നിരകളായ് പോകയുള്ളൂ കാട്ടില്‍
രക്തബന്ധത്തെയും ഇരയാക്കി മാറ്റുന്ന
കാമപ്പിശാചാം മനുഷ്യരില്ല
വെറുക്കേണ്ടതൊന്നുമേ നടക്കുകില്ല

മരണത്തെ മാത്രം ഭയന്നാല്‍ മതി,കാട്ടില്‍
മാനം കെടുത്തുന്ന നികൃഷ്ടരില്ല
ചിരിയുള്ള മുഖത്തോടെ ചതിയുമായെത്തുന്ന
അധമര്‍ വസിക്കുന്നോരിടമീ നാട്
അഴുക്ക് നിറഞ്ഞൊരു ലോകമിത്‌.........

http://www.madhyamam.com/news/203969/121208
ആറുവയസുകാരിക്ക് മദ്യം നല്‍കി പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതി | Madhyamam | Latest Malay

9 comments:

  1. പുലിയും നരിയും വിഹരിക്കുന്ന
    ഇരുളിലും പകലിലും എവിടെ വച്ചായാലും
    മരണത്തെ മാത്രം ഭയക്കേണ്ടുന്ന
    കാടാണ് ഭേദം :)

    ReplyDelete
  2. മരണത്തെ മാത്രം ഭയന്നാല്‍ മതി,കാട്ടില്‍
    മാനം കെടുത്തുന്ന നികൃഷ്ടരില്ല ,,

    നല്ലൊരു കവിത

    ReplyDelete
  3. ലോകത്ത് മാനവികത മൂല്യങ്ങൾ സ്പീക്കറിൽ മാത്രം മുയങ്ങി കേൾക്കാം

    ReplyDelete
  4. കാടിനും നാടിനും ഉടയോന്‍ കല്‍പ്പിച്ചു നല്‍കിയ ഒരു നിയമ വെവസ്ഥ ഉണ്ട്
    കാട് അതിന്‍റെ പരിമിതിയിലും അത് പാലിക്കപെടുന്നു
    പക്ഷെ നാട് അതിന്‍റെ വിശാലത വെച്ച് തന്നെ അത് ലംഘിക്കാന്‍ ശ്രമിക്കുന്നു

    ReplyDelete
  5. കവിതയോട് ആശയ തലത്തില്‍ യോജിക്കുന്നു....കാട്ടില്‍ അധമരില്ല, നീച്ചരില്ല, കാമ ഭ്രാന്തന്മാര്‍ തീരെയില്ല, മാഫിയ സന്ഗങ്ങളും ക്വട്ടേഷന്‍ ടീമുകളും അവിടെ ഇല്ല.....ജീവിക്കാന്‍, സ്വസ്ഥമായി, സമാധാനമായി ജീവിക്കാന്‍, കാട് തന്നെ ഉത്തമം...വിഷപ്പുകചുരുളുകള്‍ ഏല്‍ക്കാത്ത അന്തരീക്ഷം, മണലൂറ്റുകാര്‍ മാനഭംഗപ്പെടുതാത്ത കൊച്ചരുവികള്‍...എങ്കിലും ഒരു പോയിന്റിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു.....കാട്ടില്‍ മരണമില്ല...മരണത്തിന്റെ ഗന്ധമില്ല.......ഇരുട്ടിലും വെട്ടത്തിലും...അവിടെ സ്നേഹം മാത്രമേ ഉള്ളു, പക്ഷെ അങ്ങോട്ടും സ്നേഹിക്കണം എന്ന് മാത്രം...

    ReplyDelete
  6. കാടിന്റെ അവസ്ഥ കാട്ടുവാസികളായ മൃഗങ്ങൾക്ക്
    വിവേചന ബുദ്ധിയില്ലാത്തതിനാൽ പരിപാലിക്കപ്പെടുന്നു.
    നാട് വിവേചനബുദ്ധി ധാരാളമുള്ള മനുഷ്യന്മാരുടെ
    വിഹാരകേന്ദ്രമായതിനാൽ അതിന്റെ നിയമവ്യവസ്ഥകൾ
    തകർക്കാൻ അവർ തന്നെ ശ്രമിക്കുന്നു.!
    നല്ല മൂർച്ചയേറിയ വരികൾ.
    ആശംസകൾ.

    ReplyDelete
  7. നരനെക്കാള്‍ നരി ഭേദം അല്ലേ

    ReplyDelete
  8. മനസ്സിനു നരപിടിച്ച നരന്‍ !
    നല്ല വരികള്‍
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  9. "ഇത് കുഞ്ഞു മോഹങ്ങളുടെ സ്വര്‍ണ്ണ നൂലില്‍
    കിനാവിന്റെ വര്‍ണ്ണ പട്ടങ്ങള്‍ പാറിക്കുന്ന
    നിഷ്കളങ്ക ബാല്ല്യങ്ങളാണ്...
    കാടിന്റെ ഹൃദയം കടം കൊണ്ട
    കലിയുഗ കാമമേ ....
    ഇളം മേനികളെ ...
    നിന്‍ നഖമുനയ്ക്കിരകളാക്കരുതെ
    ഇനിയെങ്കിലും...!!"

    ReplyDelete