Friday, 21 December 2012
ശ്രമം
നീറുന്നെന്‍ നൊമ്പരങ്ങളെ
നോവുള്ളൊരു പുഞ്ചിരിയാലെ
മറച്ചു പിടിക്കുവാന്‍
ശ്രമിക്കുമ്പോഴോക്കെയും
അവയെന്നെ പൊരുതി തോല്പിക്കും.
ആ വേദനകളൊക്കെയും
ഒരിത്തിരി വെള്ളത്തുള്ളികളായ്
കണ്ണുകളില്‍ നിന്ന് പുറത്തു ചാടും.
അവയെന്നെ പരിഹസിക്കുകയാണ്
എന്റെ പൊരുതലിനെ,
എന്റെ പരാജയത്തെ.
എങ്കിലും തുടരാതിരിക്കില്ല ഞാന്‍,
എന്റെയുള്ളു പേറുന്ന
ദുഃഖത്തിന്നഹന്തയെ
പുഞ്ചിരി മുഖത്തോടെ കീഴടക്കാന്‍.,
മൂകമായ് വിലപിക്കുന്നൊരു
ഹൃദയത്തെയാണ്
അത് പിറകില്‍ മറച്ചു വക്കുന്നതെന്കിലും..
Subscribe to:
Post Comments (Atom)
Very Good ! Allah Bless You !!
ReplyDeletegud
ReplyDeleteNice
ReplyDeleteഇഷ്ട്ടപ്പെട്ടു...
ReplyDeleteപല ചിരികളും പൊതിഞ്ഞിരിക്കുന്നത് വേദനകളുടെ വാഴ ഇലകളെ കൊണ്ടാണ്
ReplyDeleteആശംസകള്‍
:)
ReplyDeleteFANTASTIC
ReplyDelete