വെള്ളത്തിനൊപ്പം കണ്ണുനീരും
ഒഴുകിത്തീരട്ടെന്നു കരുതി
കുളിമുറിയില്‍
അനങ്ങാതെ നില്ക്കും
ഏറെ നേരം.
നാടിന്റെയോര്മ്മകളും
നേരം തെറ്റിയെത്തുന്ന
മേനിച്ചൂടും
കൂടെയൊലിച്ചിറങ്ങിക്കോളും.
എല്ലാം കൂടി ചേര്‍ന്നിട്ട്
ആ ദ്വാരത്തിനുള്ളില്‍
പോയ് മറയും.
സങ്കടക്കടലിനെ
മുഴുവനായൊഴുക്കിവിടാന്
ഹൃദയത്തിലതുപോലൊരു
ഓവില്ലെങ്കിലും
പരിതപിക്കാന്‍ നില്‍ക്കാതെ
തണുത്ത ദേഹം
മനസ്സിനെയും കൊണ്ട്
പുറത്തിറങ്ങും.
പിന്നെ പരിഷ്കാരം
വാരിത്തേച്ചു പുറപ്പെടുമ്പോള്‍
വറ്റിത്തീരാത്ത ഗൃഹാതുരതയെ
അകത്തു മറന്നു വെക്കും.
മറക്കുന്നതോ അതോ
മനപ്പൂര്‍വ്വമോ!
ആവശ്യമെങ്കില്‍
പരതിയെടുക്കാമെന്നു
തലച്ചോറു പറയും മനസ്സിനോട്.
അവിടെത്തുടങ്ങുന്ന
പ്രവാസ-ദിനം,
ഉറക്കിനെ പുണരുവാന്‍
കൊതിച്ചെത്തുമ്പോള്‍
നിദ്രാവിഹീനമായൊടുങ്ങും ദിനം...
പ്രവാസം.. ജോലി തേടി സ്വയം മറുനാട്ടിൽ എത്തുന്നവർ പ്രവാസികളാണോ എന്നും പ്രവാസത്തിന്റെ കണ്ണുനീരും ഉപ്പും എല്ലാം പറഞ്ഞുപഴകിയ പഴങ്കഥകളാണെന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും തന്റെ ഇഷ്റ്റാനിഷ്ടങ്ങൾ പോലും മാറ്റി വച്ച് സന്തോഷം നടിക്കാൻ പാട് പെടുന്ന പ്രവാസിയുടെ നേർചിത്രം ...!!
ReplyDeleteവെള്ളത്തിനൊപ്പം കണ്ണുനീരും
ReplyDeleteഒഴുകിത്തീരട്ടെന്നു കരുതി
കുളിമുറിയില്‍
അനങ്ങാതെ നില്ക്കും
ഏറെ നേരം.
This comment has been removed by the author.
ReplyDelete