എല്ലാവരും പോയ്‌ക്കഴിഞ്ഞ
വഴിയില്‍
ഒറ്റക്കിരുന്നു പെറുക്കുകയാണ്
ഞാന്‍,
ഓര്‍മ്മയുടെ മഞ്ചാടി മണികള്‍
ഓരോന്നും.
ഇനിയും ഇത് വഴിയെ പോകും
പലരും,
ഓരത്തിരുന്നു കാണും ഞാനുമാ
യാത്രകള്‍ ,
ഒടുവിലെന്നെയും തേടി വരും
വഴികാട്ടി.
അത് വരെ പെറുക്കിയ ഓര്‍മ്മകളെ
ഒക്കെയും,
ആരുമറിയാതെ വിതറിയിട്ടു പോകും
വഴിയില്‍ .
പെറുക്കിയെടുക്കാന്‍ ആരുമിനിയും
വരില്ലെങ്കിലും,
ഓര്‍മ്മകളെങ്കിലും ചിതറിക്കിടക്കട്ടെ,
അവശേഷിപ്പുകളായ്.....
ഒടുവില്‍ ഓര്‍മ്മകള്‍ മാത്രമേ കാണൂ.. അതെങ്കിലും ഉണ്ടല്ലോ..
ReplyDeleteഓര്‍മ്മയുടെ മഞ്ചാടിമണികള്‍
ReplyDelete