Sunday, 17 November 2013

കഴുതകള്‍



പുറത്തു ചാടാന്‍ വെമ്പുന്ന
ഞരമ്പ്‌ രോഗിയെ ,
ഉള്ളില്‍ അടക്കി നിര്‍ത്തിക്കൊണ്ടാണ്‌
പലരുമിവിടെ ജീവിക്കുന്നത്.
നിവൃത്തികേടു കൊണ്ട് മാത്രം,
അവരാ രോഗിയെ പിടിച്ചു കെട്ടും.
ഒരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍
വാക്കുകള്‍ കൊണ്ടെങ്കിലും
അവരത് പറഞ്ഞു തീര്‍ക്കും,
ആശ്വാസം കണ്ടെത്തും.
കഴുത കരഞ്ഞു തീര്‍ക്കുന്നത് പോലെ...

പിന്‍കുറിപ്പ്: രോഗം എന്ന് പ്രതീകാത്മകമായി ഉപയോഗിച്ചതാണ്. മുക്കാലിയില്‍ കെട്ടി അടിക്കേണ്ട വൃത്തികെട്ട സ്വഭാവമാണ് ലത്...

1 comment:

  1. അതെയതെ....ചിലര്‍ കവിതയെഴുതിയും!!

    ReplyDelete