Friday, 22 November 2013
സന്ദേശം
നിന്റെ ഓര്‍മ്മകളാല്‍
ചുട്ടു പഴുത്ത മരുമണല്പരപ്പില്
ഏകയായ്,മുഖം ചേര്‍ത്തു കിടന്ന്,
ഉരുകിയുരുകിയെന്റെ
കണ്ണുനീര് പോലും
വറ്റിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഒരു ചെറു മഴയായല്ലെങ്കിലും
നറു കുളിര്ക്കാറ്റായെങ്കിലും
പ്രിയമുള്ളവനേ, നീ
എന്നിലേക്കണയുമെന്ന്
ഞാനീ ഉരുകുന്ന ചൂടില്‍
കൊതിച്ചു പോകുന്നുണ്ട്.
ഇപ്പോളെനിക്ക് കേള്‍ക്കാവുന്നത്,
ഇരമ്പി വരുന്ന ചുടുമണല്‍ കാറ്റിന്റെ
ഭയപ്പെടുത്തുന്ന ഇരമ്പല്‍ മാത്രം.
പേടിച്ചോടാന്‍ പോലും വയ്യാതെ
തളര്‍ന്നു കഴിഞ്ഞിരിക്കുന്നു ഞാന്‍.
എന്റെ ഉള്തടത്തില് നിന്നും
പറന്നു പൊങ്ങിയ
നോവിന്റെ പക്ഷികള്‍,
ഇനിയും ജീവന് പൊലിയാത്ത
കാത്തിരിപ്പിന്റെ നൊമ്പരവാര്ത്തയുമായി
അവിടം വരെയെത്തുമോയെന്നു
എനിക്കിപ്പോഴും ഉറപ്പില്ല.
എങ്കിലും മുഴുവനായും
അടഞ്ഞു കഴിയാത്ത കണ്ണുകളില്‍
നിന്റെ വരവിനേയും കാത്ത്
എന്റെ പ്രതീക്ഷ
തിളങ്ങിത്തന്നെ നില്‍പ്പുണ്ട്.
ഒരു ചെറു മഴയായല്ലെങ്കിലും
നറു കുളിര്ക്കാറ്റായെങ്കിലും
പ്രിയമുള്ളവനേ........
Subscribe to:
Post Comments (Atom)
ഒരു കുളിര്കാറ്റായെങ്കിലും!!
ReplyDeleteThis comment has been removed by the author.
ReplyDeleteവരുമോരോ നിനവിലും
ReplyDeleteവരുമോരോ കനവിലും ..!!!
നോവുന്നു ..ശരീവും മനസ്സും
ReplyDelete