Sunday, 17 November 2013

ജീവിതം




ജീവിതത്തെ
അടങ്ങാത്ത ആവേശത്തോടെ,
മതിമറന്നു സ്നേഹിക്കുന്ന,
നമ്മളെന്ന വിഡ്ഢികളെപ്പോലെയാണ്
ഈയലുകള്‍.

ജീവിതം കുടിച്ചു തീര്‍ക്കാനുള്ള
ആര്‍ത്തിയുമായ് മനുഷ്യന്‍
വ്യഗ്രത കാണിക്കുന്നത് പോലെ,
വെളിച്ചത്തിനു ചുറ്റുമവ
വേഗത്തില്‍ ചുറുചുറുക്കോടെ
പാറുകയാണ്,
ഈയലുകള്‍.

ഒടുവിലെന്തിന്,
ഒന്നും നേടാതെ
ഒരിത്തിരി ആയുസ്സിന്റെ
ചിറകുകളുപേക്ഷിച്ച്
വീണു പിടഞ്ഞു ജീവന്‍
പൊലിയുവാന്‍....

1 comment: