Sunday, 19 January 2014
ആധുനികം
തെല്ലും ദയയില്ലാതെ
എല്ലായിടത്തുമിങ്ങനെ
ബ്ലോക്ക് ചെയ്യപ്പെടാൻ മാത്രം
എന്തപരാധമാണ് ഞാൻ ചെയ്തത്?
നീ വാരി വിതറിയ ഏതു പോസ്റ്റാണ്
ഞാൻ ലൈക്ക് ചെയ്യാൻ മറന്നത്?
ഏതു ആക്ടിവിറ്റിക്കാണ്
കമന്റിട്ട് പുകഴ്ത്താതിരുന്നത്?
നമ്മുടെ പ്രണയത്തിന്റെ 'ആപ്പിൽ'
തകരാര്‍ വന്നതെപ്പോഴായിരുന്നു?
നമുക്കിടയിലെ 'കണക്ഷൻ'
സ്ലോ ആയിത്തുടങ്ങിയതെങ്ങനെയായിരുന്നു?
ഒരെത്തും പിടിയും കിട്ടാതെ
എന്ത് ചെയ്യണമെന്നറിയാതെ
നിന്റെ മുഖമുള്ള സ്ക്രീനില്‍
വിരലോടിച്ചിങ്ങനെയിരിപ്പാണ് ഞാന്‍
എന്നെങ്കിലും നിന്റെ ഹൃദയം
എനിക്കായ് അണ്‍ബ്ലോക്ക് ആകുന്ന
ആ ദിനവും പ്രതീക്ഷിച്ച്....
Subscribe to:
Post Comments (Atom)
ഉത്തരാധുനികബന്ധനങ്ങള്‍
ReplyDelete