Saturday, 5 June 2010

മരണം









വരേന്‌ടിടത്ത്‌ വരാതെ
വിളിക്കാത്തിടത്ത്‌ കയറിച്ചെല്ലുന്ന,
പലരെ കരയിച്ച്
ചിലരെ ചിരിപ്പിക്കുന്ന,
വേദനിപ്പിച്ചു കൊണ്ട്
പൊട്ടിച്ചിരിക്കുന്ന,
ജീവന്റെ ഓരോ കണികയിലും
സൂചികുത്തിയിറക്കുന്ന,
വരേന്‌ടിടത്ത്‌ വരാതെ
വിളിക്കാത്തിടത്ത്‌ കയറിച്ചെല്ലുന്ന,
രംഗബോധമില്ലാത്ത
കോമാളിയത്രെ മരണം!!!!!

മരീചിക









ആത്മാവിന്റെ വിശാലതയുടെ
അമൂര്‍ത്ത ഭാവമാണ്‌ സ്നേഹം
കൊതിക്കുമ്പോള്‍ ലഭിക്കാത്ത
ലഭിക്കുമ്പോള്‍ അറിയാത്ത
മായിക പ്രപഞ്ചം
അടുക്കുമ്പോള്‍ പുഞ്ചിരിയായ്
വിരഹത്തില്‍ കണ്ണുനീരായ്
കാഴ്ചയിലൊരു മരീചികയായി
ഹൃദയത്തില്‍ വേദനയായി
അറിഞ്ഞ് തേടുന്ന,അറിയാതെ നേടുന്ന
കയ്പുള്ള മധുരം
മായാ പ്രപഞ്ചം!!!

Wednesday, 2 June 2010

ഭയപ്പാട്‌




കറുപ്പ്‌,
എന്നേയെപ്പോഴും ഭയപ്പെടുത്തുന്നു
ഇരുട്ടിനെ ഞാന്‍ ഭയപ്പെടുംപോലെത്തന്നെ
ചിലപ്പോള്‍ അതിലേറെ ,
ഇരുട്ടില്‍ നക്ഷത്രങ്ങള്‍ കൂട്ടായ് വന്നേക്കാം
മിന്നാമിന്നികള്‍ മിന്നിതെളിഞ്ഞേക്കാം
കറുപ്പിലെന്തുണ്ട് പക്ഷേ?
കറുപ്പ്‌,
എനിക്കെപ്പോഴും ഒരു പേടിസ്വപ്നമാണ്
ഓര്‍ക്കാന്‍ കൊതിക്കാത്ത ഭയാനക സത്വം
വന്നുവന്ന് എന്റെ കറുപ്പ്‌ പോലും
എന്നെ ഭയ ചകിതയാക്കുന്നു
വെളുപ്പിന്റെ ലോകമാണെനിക്കിഷ്ടം
അവിടേക്കുള്ള എന്റെ യാത്രയിലാണ്‌ ഞാന്‍
കട്ടപിടിച്ച ഇരുട്ടിലൂടെയാണ് യാത്രയെങ്കിലും
കറുപ്പിന്റെ രൂപങ്ങളാണ്‌ കൂട്ടിനെങ്കിലും
ചുവട് പിഴക്കാതെ,കരീ പറ്റാതെ
വെളിച്ചത്തിലെത്താന്‍ , വെന്മ നുകരാന്‍
കൊതിയായിവള്‍ക്ക്‌
കറുപ്പേ നീയെന്നെ ഭയപ്പെടുത്താതെ,
ഞാനെന്റെ അഭിലാഷം നിറവേറ്റിക്കൊള്ളട്ടെ!!!

Saturday, 15 May 2010

നോവ്










എനിക്ക്‌ കൂട്ടായി വേദനകളേറെയായിരുന്നു
നിലാവ് പെയ്യുന്ന യാമങ്ങളില്‍
ഏകാന്തതയുടെ നിശ്വാസങ്ങളും
ഒറ്റക്കെന്ന് ഞാനറിയുമ്പോളൊക്കെയും
ആ വേദനകളെനിക്ക് കൂട്ടായെത്തി
മഴയായി പെയ്തൊഴിയുന്നത്‌
എന്റെ വിരഹമാണെന്ന് ഞാനറിഞ്ു
കാറ്റേറ്റു വീഴുന്ന ഇലകളിലും
ഞാനെന്‍ ഹൃദയത്തിന്‍ സ്പന്ദനം തൊട്ടറിഞ്ഞു
കാലൊച്ചകള്‍ക്ക്‌ കാതോര്‍ത്ത ഞാന്‍
കേട്ടത് മറവിയുടെ ആര്‍ത്തനാദം മാത്രം
എനിക്കുള്ളിലെ ഞാന്‍ പോലുമറിയാതെ
ഞാനെന്നെ മറക്കാന്‍ തുടങ്ങിയിരിക്കുന്നു
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ എന്റെ കണ്ണുനീരാണോ?
അറിയില്ല, സംശയം ബാക്കി നില്കുന്നു.!!!


Tuesday, 11 May 2010

കരുതല്‍.









നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍
കരുതിയിരിക്കുക,
നീ കലങ്ങിമറിഞ്ഞ,
അന്തമില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്ന്
ഇരയായി മാറിയേക്കാം
നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍
ഭ്രമാത്മകത കൂടുമ്പോള്‍,
ജീവിതത്തെ ആഘോഷമാക്കി മാറ്റുമ്പോള്‍
കരുതിയിരിക്കുക,
അങ്ങാടികള്‍ വാഴുന്നത്
ലക്കില്ലാത്ത സ്വാതന്ത്ര്യ ബോധമാണ്‌
നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍.

Saturday, 16 January 2010

മാനസാന്തരം








ആത്മാവിന്റെ നൊമ്പരം അവന്‍ കേട്ടു
എന്റെ വിളിക്കവനുത്തരം തന്നു
എന്റെ കണ്ണുനീരിനവന്‍ പുഞ്ചിരിയുടെ,
സന്തോഷത്തിന്റെ പര്യവേഷം നല്‍കി
മുള്ളുകള്‍ വഴിത്താരയില്‍ മുടക്കായ്‌ വന്നു,
അവനെന്നെ കൈപിടിച്ചു നടത്തി,
ഇരുട്ടില്‍ വിളക്കായീ,
മനസ്സില്‍ ശാന്തിയായ്,
എന്നിലവന്‍ വന്നു നിറഞ്ഞു
എന്നിലെ അവനെ ഞാന്‍ തിരിച്ചറിഞ്ഞു
അവന്‌ രൂപമുണ്ടായിരുന്നില്ല,
ഭാവമുണ്ടായിരുന്നില്ല
ഞാന്‍ കണ്ടെത്തി,പരമാര്‍ത്ഥം,
യാ അല്ലാഹ്,
നീയാണു സത്യം..നീ തന്നെയാണ് എന്റെ നേട്ടം.

Friday, 1 January 2010

മഴ








തണുത്ത തുള്ളികള്‍ ഓര്‍മകളെ
ഈറന്‍ പിടിപ്പിക്കുന്നു
ഇറയത്ത്‌ നിന്നും ഞാന്‍
സ്മൃതിയുടെ വിദൂരതയിലേക്ക് കണ്ണയച്ചു
തിളങ്ങുന്ന വജ്രപാളികള്‍ക്കിടയില്‍
ഞാനെന്റെ ബാല്യത്തെ കാണുന്നു
നാട്യമില്ലാത്ത നിഷ്കളങ്കതയുടെ
കിളിക്കൊഞ്ഞല്‍ കേള്‍ക്കുന്നു,
മഴ വീണ് ചിതറും പോലെ
ആഹ്ലാദചിരികള്‍ കാതില്‍ മുഴങ്ങുന്നു
അറിയില്ല,
വാത്സല്യതേന്‍കുടമായിരുന്ന
അമ്മയുടേതോ,
സംരക്ഷണത്തിന്‌ സ്നേഹത്തിന്റെ
കവചം പണിത അച്ഛന്റേതോ
അതോ,
ഉപാദിയീല്ലാതെ സ്നേഹിച്ചു-
വഴിയിലസ്തമിച്ച കുന്ജനുജന്റേതോ
അറിയില്ല, പക്ഷേ,
വിങ്ങിക്കറുത്ത മാനത്തുനിന്നും
ആര്‍ത്തലച്ച് വരുന്ന മഴ...
സത്യമായും ഞാനറിയുന്നു,
അതീ നഷ്ട ഗായകന്റെ
കണ്ണുനീരാണു...

Wednesday, 30 December 2009

മയില്‍പീലി









പുസ്തകതാളുകള്‍കിടയില്‍ മയില്‍പീലി-
വച്ചു ഞാനതിനോട് ചൊല്ലി

വരണം നീ കൂടെക്കിടാങളുമായ്
യുഗ യൂഗാന്താരങ്ങള്‍ക്ക് ശേഷം

ഇന്നു ഞാന്‍ ചിതലില്‍ പൊതിഞ്ഞോരാ-
താളുകള്‍ വെറുതെ മറിച്ചു തലോടി

അവിടേയതാ പഴയ മയില്‍പീലി
തനിയെ കിടന്നു വിലപിക്കുന്നു

"എന്തേ നീ വിലപിച്ചൂ..കാരണം ചൊല്ലൂ
അരുതാത്തതെന്തെങ്കിലും.........."

ദയനീയമായത്‌ ചൊല്ലീയെന്നോട്‌.
"എന്തേ എന്നെ നീ മാനം കാണിച്ചൂ?"

Tuesday, 29 December 2009

നഷ്ടം








എന്റെ ഹൃദയവീചികള്‍
ആ സുന്ദരരാഗത്തില്‍ നൃത്തമാടി.
ആ രാഗാലാപനത്തിന്റെ
മാന്ത്രിക വലയത്തില്‍ കുരുങ്ങിപ്പോയി.
മറ്റൊന്നുമില്ലാത്ത,
മൌന നൊമ്പരത്തില്‍
അതെന്നെ തളച്ചിട്ടുകളഞ്ഞു.
അല്ലെങ്കില്‍,
ഞാന്‍ എന്നെത്തന്നെ മറന്നുപോയി
എനിക്കുയിരുണ്ടായിരുന്നു,
പക്ഷേ,
എന്റെ ഉയിരുപോലും
ആ ശബ്ദ സൌകുമാര്യത്തില്‍
അലിഞ്ഞാലിഞ്ഞെന്റേതല്ലതായി മാറി.
എനിക്ക്,
എന്നെത്തന്നെ നഷ്ടപ്പെട്ടു പോയി
പൊടുന്നനെ,
പൊടുന്നനെ ആ മധുര ഗാനം നീലച്ചു പോയി.
നഷ്ടത്തിന്റെ തീരാകയത്തിലേക്ക്,
വിരഹത്തിന്റെ ഇരുട്ടിലേക്ക്,
ആ നിശബ്ദത എന്നെ തള്ളിയിട്ടു.
അതേ ഞാന്‍ തനിച്ചാണ്‌,
തന്ത്രികള്‍ പൊട്ടിയ തമ്പുരു പോലെ....