Saturday, 28 August 2010

കലാപക്കാഴ്ചകള്‍


മാംസം കരിഞ്ഞ ഗന്ധം അപ്പോഴും അവിടെ തങ്ങി നില്‍പൂണ്ടായിരുന്നു. അവിടെയും ഇവിടെയുമായി ചോര തളം കെട്ടി നില്‍ക്കുന്നു. ഇടിഞ്ഞ പോസ്റ്റിനടുത്ത്‌ ഒരു സ്കൂള്‍ ബാഗ്‌ ചിതറിക്കിടക്കുന്നു. പച്ചക്കറിവണ്ടിയൊരെറെണ്ണം ഓടയിലേക്ക് തലകുത്തി വീണുകിടക്കുന്നുണ്ട്. നടപ്പാതയിലൊരു സൈകിള്‍ തകര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. റോഡില്‍ വീണുകിടക്കുന്ന കട്ടരക്തത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി നിന്നു. അയാള്‍ ഓര്‍ത്തു. ഈ തെരുവില്‍ വീണ ഓരോ തുള്ളി രക്തത്തിനുമുടമകള്‍ സാധാരണക്കാര്‍ മാത്രമാണ്. സമ്പന്നരുടെ കുടിലതകളുടെ പരീക്ഷണ വസ്തുക്കള്‍. പാവപ്പെട്ടവനെ ഒറ്റയടിക്ക്‌ കശാപ്പ്‌ ചെയ്യുന്ന വെല്‍പ്ലാന്‍ഡ് കലാപങ്ങള്‍............ ഇന്നു നഷ്ടപ്പെട്ട പ്രതീക്ഷകള്‍ക്കൊന്നും മതമുണ്ടായിരുന്നില്ല. ഇന്നിവിടെ കരിഞ്ഞ സ്വപ്നങ്ങള്‍ക്കൊന്നും കാവിയോ പച്ചയോ നിറമായിരുന്നില്ല. ഇന്നിവിടെ കളഞ്ഞു പോയത്‌ പല കുടുംബങ്ങളുടെയും അത്താണിയാണ്‌. രാവിലെ വെളുത്ത പുഞ്ചിരിയുമായി പുറപ്പെട്ടവര്‍ കറുത്ത്‌ കരിഞ്ഞ ദേഹങ്ങളായി തിരിച്ച്‌ വരുമ്പോള്‍ ഹൃദയം പൊട്ടി മരിക്കാനിരിക്കുന്നത്‌ ആരൊക്കെയാണാവോ..? അയാളുടെ ഉള്ളം വേദനിച്ചു. ഇന്നത്തെയീ പൊട്ടിത്തെറിയില്‍ പൊലിഞ്ഞത്.... പറന്നുല്ലസിച്ച് അമ്മയുടെ കണ്ണിനു കുളിര്‍മയേകിയൊരു കുഞ്ഞു ചിത്രശലഭമാകാം.. വര്‍ണക്കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും കാത്തിരിക്കുന്ന കുരുന്നുകളുടെ പ്രിയപ്പെട്ട അഛനാകാം... പരിമിതികളില്ലാതെ പണിയെടുക്കുമ്പോഴും സ്വന്തം പ്രാണനേക്കാള്‍ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നൊരു ഹൃദയമാകാം.. വാര്‍ദ്ധക്യത്തിന്റെ കഷ്ടതകളില്‍ നീളുന്ന വഴിക്കകണ്ണുകളില്‍ അന്നിന്റെ ആഹാരവുമായെത്തുന്ന പുണ്യമായിരുന്നിരിക്കാം.. ....ആരൊരുമറിയാതെ പോകുന്ന ത്യാഗങ്ങളുടെ കഥകകാളാവവാം ... പക്ഷേ , പുറം ലോകം അറിയുന്നതോ...'നഗരമധ്യത്തില്‍ സ്ഫോടനം:15 മരണം മരിച്ചവരെ തിരിച്ചറിഞ്ഞില്ല' .....മരിച്ച 15 പേര്‍ക്കും 15 ജീവതങ്ങളുണ്ടായിരുന്നെന്ന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ നപുംസകങ്ങള്‍ ചിന്തിക്കില്ല .ദൈവം പാവപ്പെട്ടവന്റെത്‌ കൂടിയാണെന്ന് അവരോര്‍ക്കാറില്ല . മതം മുതലാക്കി, ഇലക്ഷനും വോട്ടും മുന്നില്‍കണ്ടു പാവപ്പെട്ടവനെ കാരുണ്യലേശമന്യെ കശാപ്പ്‌ ചെയ്യുന്ന കുടിലതകള്‍ എന്നാണ്‌ അവസാനിക്കുക... അയാളറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ ഈരണണിഞ്ഞു.. ചോദ്യ രൂപേണ ഇമകളയാള്‍ ആകാശത്തെക്കുയര്‍ത്തി.. രണ്ടുതുള്ളി കണ്ണുനീര്‍ അയാളുടെ കണ്ണില്‍ നിന്നടര്‍ന്നുവീണു. പിറകില്‍ നിന്നൊരു സഹപോലീസുകാരന്‍ അയാളെ തട്ടി വിളിച്ചു. കണ്ണുകള്‍ തുടച്ചു കൊണ്ടയാള്‍ ഡ്യൂട്ടി തുടര്‍ന്നു......

2 comments:

  1. puthiya thudakkam nannayirikkunnu...........

    ReplyDelete
  2. സമ്പന്നരുടെ കുടിലതകളുടെ പരീക്ഷണ വസ്തുക്കള്‍. പാവപ്പെട്ടവനെ ഒറ്റയടിക്ക്‌ കശാപ്പ്‌ ചെയ്യുന്ന വെല്‍പ്ലാന്‍ഡ് കലാപങ്ങള്‍............ ഇന്നു നഷ്ടപ്പെട്ട പ്രതീക്ഷകള്‍ക്കൊന്നും മതമുണ്ടായിരുന്നില്ല. ഇന്നിവിടെ കരിഞ്ഞ സ്വപ്നങ്ങള്‍ക്കൊന്നും കാവിയോ പച്ചയോ നിറമായിരുന്നില്ല. ഇന്നിവിടെ കളഞ്ഞു പോയത്‌ പല കുടുംബങ്ങളുടെയും അത്താണിയാണ്‌

    ReplyDelete