Tuesday, 3 August 2010

വ്രതം

വ്രതം

ദാഹം തളര്‍ച്ചയാകുമ്പോള്‍
വിശപ്പ്‌ ഞെരുക്കമാകുമ്പോള്‍
ക്ഷീണം പീഡയാകുമ്പോള്‍
പിശാച് പ്രലോഭനമാകുമ്പോള്‍
ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു
കൌസറിന്റെ ശീതളിമയെ,
താഴ്വാരങ്ങളുടെ ഹരിതഭംഗിയേ,
മന്നയുടെ, സല്‍വയുടെ സ്വാദിന്റെ
സുഖമുള്ള സ്വപ്നങ്ങള്‍!!!
ആര്‍ത്തലച്ച്‌വരുന്ന സുകൃതങ്ങളുടെ
പെരുമഴക്കാലമല്ലോ റമദാന്‍!.

8 comments:

  1. റംസാനില്‍ ദാഹത്തിന്റെയും വിശപ്പിന്റെയും രൂപത്തിലല്ല ഇപ്പോള്‍ പിശാച് നമ്മെ പ്രലോഭിപ്പിക്കുന്നത്...മറിച് ആര്ഭാടങ്ങളുടെയും തീറ്റി മത്സരങ്ങളുടെയും(പണക്കാരന്റെ നോമ്പ് തുറ) രൂപത്തിലാണ് ...

    ReplyDelete
  2. ഹൃദ്യം..മനോഹരം..

    ReplyDelete
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  4. ചിലത്ല്‍ നൊമ്പരം. മറ്റുചിലത്ത്ല്‍ ബീതി.
    എന്നാല്‍ എല്ലാത്തിലും നിരനോഴ്ുകുന്ന പ്രത്യശ,
    നന്മ-യുടെ കവിതകള്‍ കൂടുതല്‍ നന്നായി വീരിയറ്ടെ എന്നാശംസിക്കുന്നു......

    ReplyDelete
  5. അനുഗ്രഹിക്കപ്പെട്ട റമദാന്‍ മാസത്തില്‍ അനുഗ്രഹിക്കപ്പെട്ടവരായി തീരുവാന്‍ സര്‍വ്വ ശക്തന്‍ തുണക്കട്ടെ...

    ReplyDelete
  6. ശരിയാ ചില സ്വപ്‌നങ്ങള്‍ കാണാന്‍ നോമ്പു നോല്‍ക്കണം.....
    ഈമാനുള്ള വരികള്‍....

    ReplyDelete
  7. അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete
  8. ... പൂക്കാലം പെയ്തിറങ്ങുന്ന ദിനരാത്രങ്ങളുമായി വിശുദ്ധ റംസാന്‍ ...സ്നേഹത്തിന്​റെയും സമാദാത്തിന്റെയും ഒരുപാട് നന്മയും നിറഞതായിരിക്കട്ടെ അടുത്ത ദിവസങള്. ...
    വരികള്‍ വളരെ നന്നായിടുണ്ട് ,അള്ളാഹു അനുഗ്രഹികട്ടെ

    ReplyDelete