Thursday, 5 August 2010

രാജയോഗം



"ഇവള്‍ നന്നായി പാട്ട് പാടും സര്‍...മോളേ ആ പാട്ട് സാറിന് പാടിക്കേള്‍പിച്ചേ". അവള്‍ അമ്മയുടെ മുഖത്തേക്ക്‌ രൂക്ഷമായൊന്നു നോക്കി. അവര്‍ വീണ്ടും പറഞ്ഞു. "പാട്‌ മോളു, ദാ...സാറിനിഷ്ടപ്പെട്ടാല്‍ അടുത്ത സീരിയലില്‍ മോള്‍ക്ക്‌ പാടി അഭിനയിക്കാം. പാട്‌ മോളേ.." അവള്‍ മനസ്സില്ലാ മനസ്സോടെ പാടിതുടങ്ങി.."കളഭം തരാം.....ഭഗവാനെന്‍ മനസും തരാം.....".... " വൊവ്.....എക്സലന്റ്!! മാര്‍വെലസ്!! കുട്ടി നന്നായി പാടുന്നുണ്ടല്ലോ... എനിക്കെന്തായാലും ഇഷ്ടമായി.. കാണാന്‍ മാത്രമല്ല, ഡാന്‍സിലും പാട്ടിലും, എല്ലാത്തിലും കുട്ടി നമ്പര്‍ വണ്‍ തന്നെ. ഇങ്ങനെയൊരു മകളെ പ്രസവിച്ച അമ്മ ഭാഗ്യവതിയാണ്‌... നോക്കിക്കോളൂ.. മലയാളത്തിന്റെ സീരിയല്‍ ലോകത്തിന്റെ അവിഭാജ്യ ഘടകമായി നിങ്ങളുടെ മകള്‍ മാറും..." സംവിധായകന്റെ വാക്കുകള്‍ ഒരു കുളിര്‍മഴ പോലെ ആ സ്ത്രീക്ക് അനുഭവപ്പെട്ടു. സന്തോഷം തിരതല്ലുന്ന മുഖത്തോടെ അവര്‍ മകളുടെ മുഖത്തേക്ക്‌ നോക്കി.....അവിടെ നിര്‍വികാരതയായിരുന്നു.....അവളുടെ മനസില്‍ കോളേജ് മാത്രമായിരുന്നു. "ഞാന്‍ എന്തായാലും ഓകേ പറഞ്ഞു കഴിഞ്ഞു. ഇനി പ്രൊഡ്യുസര്‍ക്ക് കൂടി ഇഷ്ടപ്പെടണം. പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി. ഇന്നു രാത്രി അദ്ദേഹം വരും . പെണ്‍കുട്ടിയെ ഇന്‍റേര്‍വ്യൂ ചെയ്യും. ഇഷ്ടപ്പെട്ടാല്‍ പിന്നെ നിങ്ങളുടെ രാജയോഗമാണ്‌..." അയാള്‍ പറഞ്ഞു. .....രാത്രിയായി...ഹോട്ടല്‍ മുറിയിലെ ജനാലയിലൂടെ അവള്‍ ആകാശത്തേക്ക്‌ നോക്കി നിന്നു. ഒരൊറ്റ നക്ഷത്രത്തെ പോലും അവളവിടെ കണ്ടില്ല.... പാതിരാവോടടുത്തപ്പോള്‍ സംവിധായകനും നിര്‍മ്മാതാവും എത്തി. കളഭം മാത്രമല്ല...പലതും അവള്‍ക്ക്‌ കൈവിട്ടുകളയേണ്ടി വന്നു. മുറിക്ക് പുറത്ത് അവളുടെ അമ്മ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടിരുന്നു..............

4 comments:

  1. "രാത്രിയായി...ഹോട്ടല്‍ മുറിയിലെ ജനാലയിലൂടെ അവള്‍ ആകാശത്തേക്ക്‌ നോക്കി നിന്നു. ഒരൊറ്റ നക്ഷത്രത്തെ പോലും അവളവിടെ കണ്ടില്ല.... പാതിരാവോടടുത്തപ്പോള്‍ സംവിധായകനും നിര്‍മ്മാതാവും എത്തി. കളഭം മാത്രമല്ല...പലതും അവള്‍ക്ക്‌ കൈവിട്ടുകളയേണ്ടി വന്നു"
    അമ്മയും മോശക്കാരിയല്ല. മകളെ ഹോട്ടൽ മുറിക്കകത്താക്കി പുറത്ത് കാവലിരിക്കുകയായിരുന്നോ...? അതോ...?
    പാവം മകൾ (അല്പം കഴിയുമ്പോൾ സ്റ്റാറാകും ) എന്തായാലും നടക്കട്ടെ.
    എന്ത് എഴുതിയാലും ഇതൊക്കെയും നടക്കും ഇതിനപ്പുറവും നടക്കും . നാട് ഓടും......

    ReplyDelete
  2. നടുവെ ഓടേണ്ടതുണ്ടോ?.....ചിന്തിക്കട്ടെ...... ആരും സ്വത്വം നഷ്ടപ്പെടുത്താതിരിക്കട്ടെ.....

    ReplyDelete
  3. sathyam....ithu thanneyanu cinema fieldil nadakkunath.. enittu avarde interw kandal devalokathu ninnum vanna pathivirithakal...

    ReplyDelete
  4. evarkkum ariyam munnil chathi kuzhikalanennu andhathayum badhirathayum mookathayum avarkumel mudhrayakkapettu panathodulla aarthi avare anganeyakki.........

    ReplyDelete