Thursday, 4 August 2011

കുതിപ്പ്

വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റെ വിയര്‍പ്പ്
പരിഭ്രമത്തിന്റെ, ആകാംക്ഷയുടെ,
നിരാശയുടെ വിയര്‍പ്പില്‍-എന്നും
കീശയില്‍ കൂട്ടായിരുന്ന  കൈലേസ്
അപമാനത്തിന്റെ,നഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച്ചിലിന്റെ,
മനോ വേദനകളുടെയുരുക്കമായീ-

വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലുപേക്ഷിക്കട്ടെ
ഇനി വിയര്‍പ്പുണ്ടാകില്ല,
ശീതീകരിണിയുടെ തണുപ്പില്‍ 
ഈ വിയര്‍പ്പ്,ഓര്‍മ്മകളുടെ വിയര്‍പ്പ്
മുഷിപ്പായി മാറിക്കൊള്ളും,ഉറപ്പ്..!

9 comments:

  1. നിരാശയുടെ വിയര്‍പ്പില്‍-എന്നും
    കീശയില്‍ കൂട്ടായുള്ള കൈലേസ്
    അപമാനത്തിന്റെ,നഷ്ടത്തിന്റെ
    സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
    വിശപ്പിന്റെ,അലച്ചിലിന്റെ,
    മനോ വേദനകളുടെ,തകര്‍ച്ചകളുടെ
    ഉരുക്കമായീ വിയര്‍പ്പിനെ
    പുണരുന്ന കൈലേസ്
    ഉള്ളം നോവുമ്പോള്‍
    കൈക്കുള്ളിലമരുന്ന കൈലേസ്
    great shabnam..
    Mansoor Alavi

    ReplyDelete
  2. ടെബലേറ്റ് വെളിപ്പിക്കൂ ... ഒന്നും ശരിക്ക് കാണുന്നില്ല ... ഡിഫാള്‍ട്ട് പോസ്റ്റ് ഫോണ്ട് 16 എങ്കിലുമാക്കൂ ... എന്നാള്‍ ഉഗ്രനാവും

    ReplyDelete
  3. അപമാനത്തിന്റെ,നഷ്ടത്തിന്റെ
    സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
    Nalla varikal ,,,,,,,
    Oru kalagattattinde maattam adangiyirikunn kavithayil,,,,,,,,,
    Aashamsakal

    ReplyDelete
  4. കമന്റ്‌ അടിച്ച എല്ലാവര്ക്കും നന്ദി..... ;) ചെകു.. ഇപ്പോള്‍ കാണാമോ???

    ReplyDelete
  5. എപ്പോഴും നിലവാരമുള്ള വരികള്‍ മാത്രം നല്‍കിയിട്ടുള്ള ഷബ്നയുടെ മറ്റൊരു മികച്ച രചന. മികവുറ്റ, അര്‍ത്ഥ സംഭുഷ്ട്ടമായ കുറച്ചു വരികള്‍...വായിച്ചു കഴിയുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഫീല്‍...അഭിനന്ദനങ്ങള്‍.

    ReplyDelete
  6. എല്ലാം ഒരമ്കളായി മാറുന്നു.. വിയര്‍പ്പു പോലും!!!!!!! ശീതീകരിണിയുടെ തണുപ്പില്‍
    ഇനി വിയര്‍പ്പുണ്ടാവില്ല. ... വളരെ നല്ല ചിന്ത.. അഭിനന്ദങ്ങള്‍

    ReplyDelete
  7. പിന്നെ എല്ലാം ഒരു മരവിപ്പായി മാറും....

    ReplyDelete
  8. abiprayam post cheyyan polum enikkarhathayillaaaaaaaaaaaaaaaa

    ReplyDelete
  9. keep on writing...u r gifted with insights...

    ReplyDelete