അക്ഷരങ്ങള്‍ വരി വരിയായ്
കടലാസില്‍ കൂട്ടം കൂടി
പേനയല്ലിത് വാളാണെന്നവര്‍
അന്യോന്യം സ്വകാര്യം ചൊല്ലി
വാക്കുകള്‍ ആവേശത്തോടെ
ആര്‍പ്പു വിളികളുമായ്
കത്തുന്ന ചൂടോടെ
പേനക്കുള്ളില്‍ നിന്ന് പുറത്തു ചാടി
കടലാസിനു പൊള്ളുന്നുണ്ടായിരുന്നു
ഭയന്ന് പോയത്
വാക്കുകള്‍ കനലായ് പടര്‍ന്നു
കത്തിച്ചു കളഞ്ഞെങ്കിലോ
പേന ആശ്വസിപ്പിച്ചു
'വിജയത്തിലേക്കാണ് നാം
ഈ കുഞ്ഞനക്ഷരങ്ങള്‍
പൊള്ളുന്ന വാക്കുകള്‍
ആയിരം സൂര്യന്മാരുടെ
ജ്വാലാ പ്രവാഹമാകും
വിജയം,നമ്മുടെതാണ്'
സഹിച്ചു കൊടുത്തു കടലാസും
എഴുതി തീരും മുന്‍പേ പക്ഷേ
ചൂട് കൂടിയതുകൊണ്ടാകാം
ഓര്‍മ്മയില്ലാരോ വെള്ളമൊഴിച്ചു
കെടുത്തിക്കളഞ്ഞു
എന്റെയുള്ളിലുറങ്ങുന്ന അക്ഷര തീ...
'
ശബ്ന!!!
ReplyDeleteനന്നായിട്ടുണ്ട്....
ഓര്‍മ്മയില്ലാരോ വെള്ളമൊഴിച്ചു
ReplyDeleteകെടുത്തിക്കളഞ്ഞു
എന്റെയുള്ളിലുറങ്ങുന്ന അക്ഷര തീ...
......................
..........................
കെടുത്തിക്കളഞ്ഞവനെ കാണ്ിച്ച് തന്നാല്‍ ഒരു ഗമണ്ടന്‍ കൊട്ട് കൊടുക്കാം, ഹെന്താ..
ഹൊ മക്കു ഇവിടേം വന്നോ ക്വട്ടേഷൻ എടുക്കാൻ..?.അല്ല.. നിങ്ങടെ റേറ്റ് പറഞ്ഞില്ല..
Deleteആ അക്ഷരങ്ങളെ അങ്ങനെ അവസാനിപ്പിക്കേണ്ടായിരുന്നു..
ReplyDeleteവളര്‍ത്തണം..!
വരികള്‍ നന്നായി കേട്ടോ..
ആശംസകള്‍
adhu keduthikalanhadh nannayi.........
ReplyDeletenice line all the very best
ReplyDelete