മൂക്ക് പൊത്താന്‍ വയ്യിനിയും
കണ്ണടച്ചു പിടിക്കാനും
നാവിനെ തടവിലിടാനും വയ്യ
ഉയരുമീ കൈകളില്‍
അടങ്ങാത്ത രോഷമാണ്,
പതറാത്ത പ്രതിഷേധമാണ്
ഞങ്ങള്‍ക്ക് മേല്‍
ഉളുപ്പില്ലാതെ തള്ളുന്ന
മേദസ്സുകളുടെ
അമേദ്യത്തെക്കാള്
മലിനമായ മനസ്സുകളെ,
ചുട്ടു കരിക്കാനുള്ള പകയാണ്.
രോദനങ്ങളെ കേട്ടില്ലെന്നു നടിക്കുന്ന,
ഉയരുന്ന ശബ്ദങ്ങളെ
അമര്‍ത്തി പൊടിച്ചു കളയുന്ന,
ഞങ്ങള്‍ക്ക് കരുത്തായ്
കൂടെയണയുന്ന പെണ്ണുങ്ങളെയും
പ്രതീക്ഷയായ് നെഞ്ചില്‍ വളര്‍ത്തുന്ന
കുഞ്ഞുങ്ങളെയും വേദനിപ്പിക്കുന്ന ,
നാണമില്ലാത്ത ജന്മങ്ങളെ
തകര്‍ത്ത് പൊടിക്കാനുള്ള
ശക്തിയുള്ള യുദ്ധമാണ്.
സ്വസ്ഥമായ് ശ്വസിക്കാനുള്ള
കരുത്തുള്ള പോരാട്ടമാണിത്
തളരാത്ത പ്രതിഷേധം...

കുപ്പത്തൊട്ടിയില്‍ എറിയപെട്ട
ReplyDeleteജനതയോടുള്ള ഐക്യദാര്‍ഡ്യം !
പ്രതിഷേധം തീവ്രം !
പെട്ടിപ്പാല, ലാലൂര്‍, വളപ്പില്‍ശാല.....???
__________
ഭരണകൂടം തിരസ്കരിക്കുന്ന
ജനത മരുഭൂമിയില്‍ പോലും തളിര്ക്കുമത്രേ !!
അടിച്ചമാര്തപെട്ടവര്ക്ക് വേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദം..തിളക്കുന്നു ചോര ഞരമ്പുകളില്‍..
ReplyDeleteജീവിക്കാൻ വേണ്ടിയുള്ള സമരം. പെട്ടിപ്പാലം സമരത്തിൽ ഒരു പിഞ്ചുകുഞ്ഞിനെ പോലീസുകാർ വലിച്ചിഴച്ച് കൊണ്ട് പോകുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ജനകീയ പോലീസുകാർ എന്നവകാശപ്പെടുന്നവർ ആർക്ക് വേണ്ടിയാണു പാവം ജനങ്ങളെ ഉപദ്രവിക്കുന്നത്?
ReplyDeleteകവിത വളരെ നന്നായിട്ടുണ്ട്. നിങ്ങൾക്ക് കഴിയുന്നത് പോലെ തിന്മകളെ തടുക്കുക എന്നാണല്ലൊ പ്രവാചകൻ പടിപ്പിച്ചത്, ശ്ബ്ന കവിതയിലൂടെ അത് നിറവേറ്റുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും പ്രതീക്ഷിക്കുന്നു
എന്റെ രക്തം തിളച്ചു. ആസിഡായി.
ReplyDeleteപിന്നെ തണുത്തു. പെപ്സിയായി.
ഞാനങ്ങു പോന്നു..!
(അന്യന്റെ മാലിന്യം നമുക്കുമേല്‍ കൊണ്ടിടുന്നതിനേക്കാള് വലിയ ഭരണകൂടഭീകരത വേറെന്തുണ്ട്!)
നല്ലത്..
ReplyDeleteഇതാണ് നേരത്തെ പറഞ്ഞ കെടാത്ത തീ..!
hridayam niranja vishu aashamsakal..........
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്,....
ReplyDeleteമാലിന്യമലയാളത്തെ നന്നായി അവതരിപ്പിച്ചു..
ആശംസകള്‍..
അടി തട്ടിലെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം .. ഒരു അളവോളം ജ്വാല വരികള്‍ക്ക് ഉണ്ടെങ്കിലും പതിവായി സമര മുഖത്ത് ഉയര്‍ന്നു കേള്‍ക്കുന്ന വാക്കുകള്‍ ആയതിനാല്‍ ആവണം എന്നില്‍ ഒരു പുതുമ ഉണര്‍ത്തുന്നില്ല ... വാക്കുകള്‍ക്കു വിപ്ലവം സൃഷ്ട്ടിക്കാന്‍ സാദിക്കട്ടെ.. നല്ല എഴുത്തുകള്‍ ഇനിയും തുടരുക ..!!
ReplyDeleteതീഷ്ണം! നന്നായിരിക്കുന്നു
ReplyDeleteനന്നായി എഴുതി ജീവിക്കാന്‍വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന ജനതയെ
ReplyDeleteനന്നായി അവതരിപിച്ചു ഇതും ദൈവത്തിന്റെ സ്വന്തം മാലിന്യ നാട് .......അഭിനന്ദനങ്ങള്‍
ആശംസകള്‍
varikalkkullil unde prathishedathinte choracheetunna vakkukal congrats...
ReplyDeleteDear Sumayyaa Shabnam..
ReplyDeleteYou have expressed your solidarity with the people suffering from the dumped wastes, so stinking and stinging... You are definitely a poetess in budding. Poetry, like other forms of arts, is a powerful tool to express our protest. Poetry becomes touching when your powerful feelings overflow spotaneously with living symbols... Keep writing more and more..! You will improve.... make reading of poetry your hobby as well... it will help you to mould your mind to the tune of poetry as well...
"toolika padavaalakkuka" sodarikku oarayiram ashamsakal nerunnu.....
ReplyDelete