Friday, 25 January 2013
കാലം
വാലിട്ടു കണ്ണെഴുതി
ഈറന്‍ മുടി പിന്നിയിട്ടു
പുസ്തകം മാറോടടക്കി
ഇന്നാരും പോകാറില്ലാ
വളപ്പില്‍
നിറമുള്ള ദാവണികളും
വിടരുന്ന പുഞ്ചിരികളും
ക്യാംപസിനും വെറുപ്പാണ്.
പകരം,
ഇത്തിരിപ്പോന്ന തുകല്‍സഞ്ചിയില്‍
ഒത്തിരി നിറച്ച ജലം പോലെ
തുളുമ്പുന്ന മേനിയും
വിളമ്പുന്ന നുണകളും
ചുവപ്പിച്ച ചുണ്ടുകളും
ഉരുമ്മുന്ന കൈകളും
വളപ്പുകളില്‍ കാണായി
കാതില്‍ തൂങ്ങാന്‍
പിസാ ഗോപുരങ്ങളും
വളയങ്ങളും പലതും
കാതിനുള്ളിലമരുന്നതോ
ത്രസിപ്പിക്കുന്ന സംഗീതവും
പഴമയെ,തെളിമയെ
ചവിട്ടിയരക്കാന്‍ പാകത്തില്‍
കൂര്‍മ്മയുള്ള പാദുകങ്ങള്‍
ചവിട്ടിയമര്‍ത്തി
കടന്നു പോകുന്നത്
നന്മയെ മാത്രം,
അതില്‍ വിരിയുന്ന പൂക്കളെയും...
Subscribe to:
Post Comments (Atom)
No comments:
Post a Comment