പുതപ്പിനുള്ളില്‍
ചുരുണ്ട് കൂടുമ്പോള്‍
കൂടെ ചേര്‍ന്ന് കിടക്കുന്ന
സുഖകരമായ ഇളം തണുപ്പ്......
ഉരുണ്ട് നീങ്ങുന്ന യാത്രകളില്‍
എതിരെ പാഞ്ഞെത്തുന്ന
കരുത്തനായ
കുറുമ്പന്‍ കാറ്റിന്റെ തണുപ്പ്.
ചില പുലര്‍ കാലങ്ങളിലെ
തണുപ്പുണ്ടല്ലോ,
അസ്ഥി തുളച്ചു കയറുന്ന
വില്ലന്‍ തണുപ്പ്.
ചൂട് പിടിച്ചു,
കത്തിപ്പടരാനൊരുങ്ങുന്ന
പ്രതിഷേധത്തിനെ
അടിച്ചമര്‍ത്താന്‍ കൊതിക്കുന്ന
വിഡ്ഢി തണുപ്പ്,
പേടിക്കരുതതിനെ,
ഭരണകൂടത്തിന്റെ
തണുപ്പന്‍ നോട്ടങ്ങളെയും
മരവിച്ചു പോകുവാനുള്ളതല്ല
മാറ്റം കൊതിക്കുന്ന
വിപ്ലവച്ചൂട്.....
പോരാട്ട വീര്യം ഏതു തണുപ്പിലും മുന്നിട്ടു നില്‍ക്കണം - നല്ല വരികള്‍
ReplyDelete