Wednesday, 26 June 2013

വികലം

ചിന്തകളെ വികലമാക്കിയ ചിലരുണ്ട്.
മനസ്സിന്റെ ഉള്ളിലാണ്
നമ്മളാരും കാണാത്ത ആ വൈകല്യം
അറപ്പ് തോന്നിക്കുന വൈരൂപ്യം
അവരതിനെയവിടെ മറച്ചു വക്കും.
ചീഞ്ഞളിഞ്ഞ വൈകൃതങ്ങള്‍
നിറക്കൂട്ടുകളാല്‍ വാരിപ്പൊത്തും.
ദുര്‍ഗന്ധം മൂടി വെക്കാന്‍
അത്തറുകള്‍ പൂശി പുറത്തിറങ്ങും.
മനസ്സിനെയും ചിന്തകളെയും
വൈകല്യം ബാധിച്ചവര്‍ അങ്ങിനെയാണ്.
എന്നിലും നിന്നിലുമൊക്കെയുള്ള
അദൃശ്യമായ വൈകല്യം,
തല താഴ്ത്തിപ്പിക്കുന്ന വൈരൂപ്യം.
- - - - - - - - - - - - - - - - - - - - - - -

1 comment:

  1. മനം സുന്ദരമാണെങ്കില്‍...!!

    ReplyDelete