Friday, 7 June 2013

സ്വരുക്കൂട്ടല്‍


ഭൂതകാലത്തിന്റെ ആഴങ്ങളില്‍
അടഞ്ഞ അന്ധകാരത്തില്‍
ഒരിത്തിരിയോളം നന്മകള്‍
തിളങ്ങുന്ന വജ്രപൊട്ടുകളായി
ചിതറിക്കിടപ്പുണ്ടിടക്കിടെ.
ഒക്കെക്കൂടി പെറുക്കി കൂട്ടിയാല്‍
ഇനിയുള്ളതും കൂടി ചേര്‍ത്ത്
വലിയൊരു മാളിക പണിയാം.
വജ്ര മാളിക, ഒരു നന്മ മാളിക
അതിന്റെ അതുല്യമാം പ്രഭയില്‍
ഇല്ലാതായ് പോകട്ടെ, പതിയെ,
പഴയ ഇരുട്ട് മുഴുവനും.
പരന്നു വന്നോളും ഭാവിയിലേക്കും
അത് പരത്തുന്ന വെള്ളി വെളിച്ചം.

No comments:

Post a Comment