Wednesday, 26 June 2013

രോദനം

Photo: രോദനം
-----------------------------

വിശ്വാസത്തെ,വിശുദ്ധിയെ
അളക്കുവാനുള്ള അവകാശം
ആരെയാണേല്‍പിച്ചത് നീ?
ഏതു തീയില്‍ എരിഞ്ഞാണ്,
വിശുദ്ധി തെളിയിക്കേണ്ടത്?
എങ്ങയക്കണം, ശരീരത്തെ
തീര്‍ഥാടനത്തിനായി,
ബോധിപ്പിക്കലിനായി?
കാപട്യത്തിന്റെയീ ലോകത്ത് 
ഒറ്റക്കായ് പോകുമ്പോള്‍,
എവിടെയോടി ഒളിക്കണം?
എങ്ങെരിഞ്ഞു തീരണം?
ഇറുത്തു കഴിയുമ്പോള്‍,
വാടിത്തുടങ്ങുമ്പോള്‍
വലിച്ചെറിയാനായിരുന്നെങ്കില്‍
വെളുത്ത നിറമെങ്കിലും 
തന്നുകൂടായിരുന്നോ?
ശുഭ്രതക്കുള്ളിലേക്ക് 
എത്തി നോക്കാതെ തന്നെ
നിര്‍മ്മലമെന്നു വാഴ്ത്തിയേനെ,
പുറമേ മാത്രം നോക്കുന്ന 
വിഡ്ഢിക്കൂട്ടം...!
___________________________

വിശ്വാസത്തെ,വിശുദ്ധിയെ
അളക്കുവാനുള്ള അവകാശം
ആരെയാണേല്‍പിച്ചത് നീ?
ഏതു തീയില്‍ എരിഞ്ഞാണ്,
വിശുദ്ധി തെളിയിക്കേണ്ടത്?
എങ്ങയക്കണം, ശരീരത്തെ
തീര്‍ഥാടനത്തിനായി,
ബോധിപ്പിക്കലിനായി?
കാപട്യത്തിന്റെയീ ലോകത്ത്
ഒറ്റക്കായ് പോകുമ്പോള്‍,
എവിടെയോടി ഒളിക്കണം?
എങ്ങെരിഞ്ഞു തീരണം?
ഇറുത്തു കഴിയുമ്പോള്‍,
വാടിത്തുടങ്ങുമ്പോള്‍
വലിച്ചെറിയാനായിരുന്നെങ്കില്‍
വെളുത്ത നിറമെങ്കിലും
തന്നുകൂടായിരുന്നോ?
ശുഭ്രതക്കുള്ളിലേക്ക്
എത്തി നോക്കാതെ തന്നെ
നിര്‍മ്മലമെന്നു വാഴ്ത്തിയേനെ,
പുറമേ മാത്രം നോക്കുന്ന
വിഡ്ഢിക്കൂട്ടം...!

No comments:

Post a Comment