Thursday, 10 October 2013

നൂല്.


ഒരു വിളിയാളമകലെയെങ്കിലും 
എത്ര കൈ നീട്ടിയിട്ടും 
തൊടാന്‍ കഴിയാത്തത്ര 
അകന്നു പോയിരിക്കുന്നു ,
നമ്മളിരുവരും.
നമുക്കിടയിലെ അദൃശ്യനൂലിനെ
അറുത്തു കളയാന്‍ 
വെമ്പിയത് കാലമാണോ,
അതോ മടുപ്പിന്റെ
പുളിച്ചു തികട്ടലില്‍
നിന്നില്‍ നിന്ന് വന്നു പോയ
കൈയ്യബദ്ധമോ?!

2 comments:

  1. നൂല്
    അനുവാദം
    ആത്മവിശ്വാസം
    ആക്റ്റിവിസ്റ്റ്
    സദാചാരവിരുദ്ധം
    തിരിച്ചറിവ്
    ബോധോദയം

    എന്നിങ്ങനെ ഇന്നത്തെ കവിതകളെല്ലാം വായിച്ചു
    അനുവാദം ഏറെ ഇഷ്ടപ്പെട്ടു

    ReplyDelete