Thursday, 26 December 2013

ഡയറി



അത് വരെ പേനയെ പ്രണയിച്ച
ഡയറിത്താളുകള്‍
വര്‍ഷാവസാനം അടുക്കുമ്പോള്‍
വെളുത്ത മുഖം വേദന കൊണ്ടെന്നപോലെ
വിളറി വെളുത്തു നമ്മളെ നോക്കും.
ശബ്ദമില്ലാതെ ചോദിക്കും.
'ഇനിയടച്ചാല്‍ എന്ന് തുറക്കാനാണ്,
ആര് തുറക്കാനാണ്.'
പേനത്തുമ്പ്‌കൊണ്ടുള്ള തലോടല്‍
ഇനിയുണ്ടാകില്ലെന്ന നോവാല്‍
തളര്‍ന്നു കിടക്കും.
പുതിയ വര്‍ഷമൊരു
പുതിയ മനുഷ്യനാകുമെന്നുള്ള
പൊള്ളയായ പ്രഖ്യാപനങ്ങള്‍ കേട്ട്
ചെവി പൊത്തിയിരിക്കും.
അവസാന താളും എഴുതി നിറയുമ്പോള്‍
അവസാനത്തെ രാവിനെ
മതി മറന്നു സ്നേഹിച്ചു കൊണ്ട്
പതിയെ ഉറങ്ങാന്‍ കിടക്കും.
ഡയറി,
അങ്ങനെ ഓര്‍മ്മച്ചെപ്പാവാന്‍
തപസ്സു തുടങ്ങും.
ഒരു നീണ്ട കാല തപസ്സ്....

1 comment:

  1. പുതിയത് വരുമ്പോള്‍ പഴയത് മറക്കും

    ReplyDelete