Thursday, 26 December 2013

ജ്വലനം..




ചുവപ്പും നീലയും മഞ്ഞയും
നിറങ്ങളില്‍
തിളക്കമുള്ള ആളല്‍
ഉയര്‍ന്നു പൊങ്ങുമ്പോള്‍
കണ്ടു നില്‍ക്കുന്നവര്‍ക്ക്
കൌതുകമാണ്...
ചിറകുകളിങ്ങനെ
വീശി പറക്കുമ്പോള്‍
അഗ്നി ശോഭയാല്‍
അവരുടെയും മുഖം തിളങ്ങും.
തീരെ നിര്‍ത്താതെ
സ്വയം എരിഞ്ഞുകൊണ്ടാണ്
ജ്വാലാ ശലഭം
പറന്നുകൊണ്ടിരിക്കുന്നത്.
പ്രകാശം കണ്ടു
കോരിത്തരിക്കും ചിലര്‍ ,
വെള്ളമൊഴിച്ച് കെടുത്താന്‍
ശ്രമിക്കും പലര്‍ ,
പറന്നു മാറും ശലഭം.
ചൂടുള്ള ജ്വലനമൊരിക്കല്‍
നേര്‍ത്ത ശീതളിമയായി മാറുന്ന
ദിനവും കാത്താണ്,
അഗ്നി ശലഭമിപ്പോഴും
സ്വയം എരിഞ്ഞുകൊണ്ടിരിക്കുന്നത്.

1 comment: