Sunday, 19 January 2014

ദ്രോഹം.


കത്തിയെരിഞ്ഞ്‌
വെണ്ണീറാവാന്‍ അനുവദിക്കാതെ
വെള്ളം കോരിയൊഴിച്ച
നീയാണ് ദ്രോഹി.
പാതി വെന്തിങ്ങനെ
നോവും നീറ്റലും,
തീരാത്ത ദുരിതവും പേറി
അനങ്ങാന്‍ വയ്യാതെ ഞാന്‍ .
കത്തിയെരിഞ്ഞ്‌
ചാരമായി പോയേനെ.
പാതി വഴിയില്‍
വെള്ളം കോരിയൊഴിച്ച
നീ തന്നെയാണ് ദ്രോഹി.

2 comments:

  1. എന്തെങ്കിലും നന്മ വരുമായിരിയ്ക്കാം. ആരറിവൂ....!

    ReplyDelete