ആദിത്യനെന്നും
ആഴിയില്‍
മുങ്ങിയസ്തമിക്കുന്നെന്നതു
കെട്ടുകഥ മാത്രമായത്
എത്രയോ നന്നായി.
അല്ലെങ്കില്‍,
ചക്രവാളത്തിനപ്പുറം
ഇരുണ്ടു,കരുവാളിച്ച്
ഒരിത്തിരി ഭാഗമുണ്ടാകും .
എന്നും
ചൂടന്‍ സൂര്യന്‍
വന്നു മുങ്ങുന്നിടം,
മയങ്ങിക്കിടക്കുന്നിടം.
ചൂടും ചൂരുമൊക്കെ
ഏറ്റു വാങ്ങി
കറുത്ത് പോയൊരു
കടല്‍ ഭാഗം.
ചക്രവാളത്തിനുമപ്പുറം,
ആരുമറിയാതെ കിടന്നേനെ.
കൊള്ളാം
ReplyDeleteവ്യത്യസ്തമായൊരു ഭാവന