Monday, 17 August 2015

ചലനം


കണ്ണിമ പോലുമൊന്നു
പിടപ്പിക്കാതെ
അനക്കമറ്റിരുന്നാലും
മനസ്സ് മാത്രമൊരു
നിമിഷ സൂചിയെപ്പോലെ
നിര്‍ത്താതെ ചലിക്കും.
ചിന്തിച്ചു ചിന്തിച്ചൊടുവില്‍
തുടങ്ങിയിടത്ത് തന്നെയെത്തും.
മടുത്തിട്ടും കുഴഞ്ഞിട്ടും
ആരോ തള്ളി വിടും,
ആവര്‍ത്തനത്തിന്റെ
അച്ചുതണ്ടില്‍ വീണ്ടും
കറങ്ങിക്കൊണ്ടേയിരിക്കാന്‍.

4 comments:

  1. മനസ്സ് ,, അതങ്ങനെയാണ് ,, വെറുതെ ചലിച്ചു കൊണ്ടിരിക്കും ഓർമകളിലും മറവിയിലുമായി,
    ,,,,,, നന്നായിട്ടുണ്ട് ആശംസകൾ

    ReplyDelete
  2. " നിമിഷ സൂചിയെപ്പോലെ നിര്‍ത്താതെ ചലിക്കുന്ന മനസ്സ് "... നല്ല ചിന്ത ! എന്റെ ആശംസകൾ .

    ReplyDelete
  3. ഉറക്കത്തെ കാർന്നു തിന്നുകയും ..

    ReplyDelete
  4. മനസ്സ് മാത്രമൊരു
    നിമിഷ സൂചിയെപ്പോലെ
    നിര്‍ത്താതെ ചലിക്കും

    ReplyDelete