Tuesday, 9 July 2013
കാപട്യം...
എല്ലാവര്‍ക്കും എന്നെ
വല്ലാണ്ടങ്ങ് ഇഷ്ടപ്പെടാന്‍
എന്താണൊരു മാര്‍ഗ്ഗം?
കഷണങ്ങളായ് മുറിച്ചിട്ട്,
എന്റെ ഓരോ കഷ്ണവും
ഓരോരുത്തരുടെ ആശക്കൊത്തു
മാറ്റിയെടുക്കലാണോ?
അതല്ലെങ്കില്‍,
മുഖത്തു കാപട്യത്തിന്റെ
ചായം വാരി പൂശലാണോ?
ഇല്ലാത്ത ചിരിയെ
വരുത്തിയെടുക്കലോ?
നന്മയുണ്ടെന്നറിയിക്കാന്‍
വെണ്മ കാട്ടി നടക്കലോ?
ഇതൊക്കെയും ചെയ്തിട്ട്,
എന്നെ ഞാനല്ലാതാക്കി
മാറ്റലോ?
മൂടല്‍ മഞ്ഞ്
മൂടല്‍മഞ്ഞു കണ്ടിട്ടില്ലേ,
കനത്തു നില്‍ക്കും.
കാഴ്ച്ചയെ മൂടി,
വഴി കാണിക്കാന്‍
വിസമ്മതിച്ച് കൊണ്ട്.
എങ്ങോട്ട് പോകണമെന്ന്
ശങ്കിച്ച് നില്‍ക്കും നാം.
എവിടേക്ക് തിരിയണമെന്ന്
പരിഭ്രമിക്കും.
അനങ്ങാതെ നില്‍ക്കാനേ
കഴിയൂ, തീര്‍ച്ച!
സൂര്യനുദിക്കും വരെ
അനങ്ങാതെ.
മനസ്സുകളിലും ചിന്തകളിലും
പുകമഞ്ഞു പൊതിയുമിടക്ക്.
വൈകിയാണെങ്കിലും
സൂര്യനുദിച്ചോളും.
വഴി തെളിക്കാന്‍ രശ്മികള്‍
മഞ്ഞിനെ തുളച്ചിറങ്ങി വരും
കരുത്തോടെ ചുവടുകള്‍
മുന്‍പോട്ടു വക്കാമപ്പോള്‍..!
Wednesday, 3 July 2013
പ്രണയത്തിന്റെ കറ
ഒടുവിലൊരു കടങ്കഥയാക്കി
മാറ്റുവാനായിരുന്നെങ്കില്‍,
സ്നേഹത്തിന്റെ കറ കൊണ്ട്
എഴുതേണ്ടായിരുന്നു
എന്റെ ഹൃദയ ഭിത്തിയില്‍
നിന്റെയാ പേര്.
ഇതിപ്പോള്‍,
എത്ര തുടച്ചിട്ടും തൂത്തിട്ടും
മായാതെ നില്‍പുണ്ടവിടെ.
വെള്ള പൂശുമ്പോഴോ,
കണ്ണീര്‍ നനവാല്‍ ,
തെളിഞ്ഞും വരും പുറത്തേക്ക്.
ചതിയാണ്, സ്നേഹക്കറയാല്‍
എഴുതി വക്കെണ്ടായിരുന്നു
നമ്മുടെ പ്രണയം....!!!
Wednesday, 26 June 2013
രോഷം
കൊടുങ്കാറ്റൊരുങ്ങുന്നുണ്ട്.
ഉള്‍തടത്തിന്‍ററ്റത്തു നിന്നും,
ചെറുതായി തുടങ്ങി
വലുതായി വലുതായി,
ചുഴലിക്കൊടുങ്കാറ്റായി,
പലതിനെയും തകര്‍ക്കാന്‍.
അലറിയലറി ചുറ്റിവരിഞ്ഞു
ഇല്ലാതെയാകും വരെ
ഉറഞ്ഞു തുള്ളാന്‍...
ഉള്‍തടത്തിന്‍ററ്റത്തു നിന്നും,
ചെറുതായി തുടങ്ങി
വലുതായി വലുതായി,
ചുഴലിക്കൊടുങ്കാറ്റായി,
പലതിനെയും തകര്‍ക്കാന്‍.
അലറിയലറി ചുറ്റിവരിഞ്ഞു
ഇല്ലാതെയാകും വരെ
ഉറഞ്ഞു തുള്ളാന്‍...
ഒരു നിര്‍വചനം
മതവും മനുഷ്യത്വവുമില്ലാത്ത
കുറെ വേട്ടക്കൂട്ടങ്ങള്‍ക്കും,
നാണവും മാനവുമില്ലാത്ത
ഒരു കൂട്ടം നായന്മാര്‍ക്കും
മാപ്ലാര്‍ക്കും കാക്കാമാര്‍ക്കും ,
മതം കൂടി പോയ
കുറെ ഭ്രാന്തന്മാര്‍ക്കും കൂടി
തിന്നും കൂട്ടിക്കൊടുത്തും
വെട്ടി മുറിച്ചും വേദനിപ്പിച്ചും
പങ്കു വെച്ചും പണയം വെച്ചും
മുടിപ്പിക്കാനൊരു നാട്,നമ്മുടെ ജന്മ നാട്...!
മിടിപ്പ്
ഒരിത്തിരി നേരത്തേക്ക്
എന്റെയീ ഹൃദയം,
ആ കരിങ്കല്ലിന്റെ സ്ഥാനത്ത്
ഒന്ന് വെച്ചു നോക്കു,
അറിയാത്ത, പറയാത്ത
നോവിന്റെ കഥകള്‍
ഒരുപാടറിഞ്ഞിടാം
ആ മിടിപ്പിലൂടെ...
എന്റെയീ ഹൃദയം,
ആ കരിങ്കല്ലിന്റെ സ്ഥാനത്ത്
ഒന്ന് വെച്ചു നോക്കു,
അറിയാത്ത, പറയാത്ത
നോവിന്റെ കഥകള്‍
ഒരുപാടറിഞ്ഞിടാം
ആ മിടിപ്പിലൂടെ...
രോദനം

വിശ്വാസത്തെ,വിശുദ്ധിയെ
അളക്കുവാനുള്ള അവകാശം
ആരെയാണേല്‍പിച്ചത് നീ?
ഏതു തീയില്‍ എരിഞ്ഞാണ്,
വിശുദ്ധി തെളിയിക്കേണ്ടത്?
എങ്ങയക്കണം, ശരീരത്തെ
തീര്‍ഥാടനത്തിനായി,
ബോധിപ്പിക്കലിനായി?
കാപട്യത്തിന്റെയീ ലോകത്ത്
ഒറ്റക്കായ് പോകുമ്പോള്‍,
എവിടെയോടി ഒളിക്കണം?
എങ്ങെരിഞ്ഞു തീരണം?
ഇറുത്തു കഴിയുമ്പോള്‍,
വാടിത്തുടങ്ങുമ്പോള്‍
വലിച്ചെറിയാനായിരുന്നെങ്കില്‍
വെളുത്ത നിറമെങ്കിലും
തന്നുകൂടായിരുന്നോ?
ശുഭ്രതക്കുള്ളിലേക്ക്
എത്തി നോക്കാതെ തന്നെ
നിര്‍മ്മലമെന്നു വാഴ്ത്തിയേനെ,
പുറമേ മാത്രം നോക്കുന്ന
വിഡ്ഢിക്കൂട്ടം...!
ഊയല്‍...

ഇനിയുമുയരത്തില്‍
ആടി നോക്കാം.
ആകാശത്തു മുട്ടാന്‍
കൊതിച്ചു കൊണ്ടാടാം.
ഒടുവിലൊരിഷ്ടം തോന്നി,
അവനങ്ങ് വിളിച്ചെങ്കിലോ?
വികലം
ചിന്തകളെ വികലമാക്കിയ ചിലരുണ്ട്.
മനസ്സിന്റെ ഉള്ളിലാണ്
നമ്മളാരും കാണാത്ത ആ വൈകല്യം
അറപ്പ് തോന്നിക്കുന വൈരൂപ്യം
അവരതിനെയവിടെ മറച്ചു വക്കും.
ചീഞ്ഞളിഞ്ഞ വൈകൃതങ്ങള്‍
നിറക്കൂട്ടുകളാല്‍ വാരിപ്പൊത്തും.
ദുര്‍ഗന്ധം മൂടി വെക്കാന്‍
അത്തറുകള്‍ പൂശി പുറത്തിറങ്ങും.
മനസ്സിനെയും ചിന്തകളെയും
വൈകല്യം ബാധിച്ചവര്‍ അങ്ങിനെയാണ്.
എന്നിലും നിന്നിലുമൊക്കെയുള്ള
അദൃശ്യമായ വൈകല്യം,
തല താഴ്ത്തിപ്പിക്കുന്ന വൈരൂപ്യം.
- - - - - - - - - - - - - - - - - - - - - - -
മനസ്സിന്റെ ഉള്ളിലാണ്
നമ്മളാരും കാണാത്ത ആ വൈകല്യം
അറപ്പ് തോന്നിക്കുന വൈരൂപ്യം
അവരതിനെയവിടെ മറച്ചു വക്കും.
ചീഞ്ഞളിഞ്ഞ വൈകൃതങ്ങള്‍
നിറക്കൂട്ടുകളാല്‍ വാരിപ്പൊത്തും.
ദുര്‍ഗന്ധം മൂടി വെക്കാന്‍
അത്തറുകള്‍ പൂശി പുറത്തിറങ്ങും.
മനസ്സിനെയും ചിന്തകളെയും
വൈകല്യം ബാധിച്ചവര്‍ അങ്ങിനെയാണ്.
എന്നിലും നിന്നിലുമൊക്കെയുള്ള
അദൃശ്യമായ വൈകല്യം,
തല താഴ്ത്തിപ്പിക്കുന്ന വൈരൂപ്യം.
- - - - - - - - - - - - - - - - - - - - - - -
Friday, 7 June 2013
വിരോധാഭാസം
ചന്തക്കുറവിന്‍റെയും
പ്രായക്കൂടുതലിന്‍റെയും
കഴുത്തിലും കാതിലുമണിയാന്‍
പൊന്നില്ലാത്തതിന്‍റെയും
കാര്‍ഡിട്ടാല്‍ പണം കിട്ടാന്‍
ഒരക്കൌണ്ടില്ലാത്തതിന്‍റെയും
അളന്നുവില്‍ക്കാന്‍ സെന്റും ഏക്കറും
കൊടുക്കാനില്ലാത്തതിന്റെയും പേരില്‍
കല്യാണം മുടങ്ങുന്നവളുടെ വീട്ടുമുറ്റത്ത്,
തഴച്ചു വളരുന്ന മൈലാഞ്ചിച്ചെടിയെന്നും
മനസ്സില്‍ പറയുന്നതെന്താവാം?
മരവിച്ച മുഖവുമായവള്‍
തന്നെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍
സ്വയം ഒന്നുണങ്ങി ഒടിഞ്ഞു വീഴാന്‍
കഴിഞ്ഞിരുന്നെങ്കിലെന്നാണോ?
മനുഷ്യനായ് മാറുവാന്‍ കഴിവുണ്ടെങ്കില്‍
ഒന്നും ചോദിക്കാതെ,കണ്ണീര് വീഴ്ത്താതെ
സ്വന്തമാക്കിയേനെ എന്നോ?
അതോ, ചെയ്യാനൊന്നുമില്ലാത്തതിനാല്‍
നിസ്സഹായതയോടെ,പ്രാര്‍ഥനയോടെ
തല താഴ്ത്തി നിന്ന് കരയുമോ?
‘’’’’’’’’’’’’’’’’’’’’’’’’’’’’’
ബുദ്ധിയില്ലാത്തവര്‍.
തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവര്‍ക്ക്,
ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ
എക്കാലത്തും പുച്ഛം തന്നെയാണ്.
ചിരിക്കുമ്പോള്‍, കരയുമ്പോള്‍,
സ്വപ്നങ്ങള്‍ കാണുമ്പോള്‍
തലച്ചോറുള്ളവന്റെ അസൂയ പറയും.
ഹൃദയമുള്ളവരേ, സ്വപ്ന ജീവികളെ,
നിങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി വരൂ,
യന്ത്രങ്ങളെപ്പോലെ ജീവിക്കൂ.
മണ്ടന്മാരെന്നു ബുദ്ധിയുള്ളവര്‍
ഹൃദയമുള്ളവരെ വിളിക്കും.
എല്ലാം കേട്ട് മൌനം പാലിച്ച്,
പുഞ്ചിരിയോടെ ഹൃദയം മിടിപ്പ് തുടരും.
------------------------------
മാപിനി.
ദൂരമളക്കാനുണ്ട്,
വല്ല യന്ത്രവുമുണ്ടോ?
അതിരുകളില്‍ നിന്നും
അതിരുകളിലേക്കുള്ളതല്ല,
വേലി കെട്ടിതിരിക്കാനുമല്ല.
അളന്നു തിട്ടപ്പെടുത്തണം,
മനസ്സുകളില്‍ നിന്നും
മനസ്സുകളിലേക്കുള്ള ദൂരം.
''''''''''''''''''''''''''''''
ഇനിയും മരിക്കാത്ത ഇര.
ഒരിത്തിരി ജീവന്‍ ബാക്കി വെച്ചോണ്ട്
വെറുതെ വിടരുതാരെയും.
ഒറ്റക്കുത്തിന് കൊന്നേക്കണം,
ചോര വാര്‍ന്നു ജീവിക്കാന്‍ വിടരുത്.
ഹൃദയത്തിലേറ്റ മുറിവിനെ
കണ്ണുനീരാവാനും സമ്മതിക്കരുത്.
ചോര വാര്‍ന്നു കൊണ്ടിരിക്കും,
കണ്ണീര്‍ പെയ്തു കൊണ്ടേയിരിക്കും.
ഒടുവില്‍ അത് വറ്റിത്തീര്‍ന്ന്‍,
ജീവശ്വാസം നിലക്കും വരെ.
ഒറ്റക്കുത്തിന് കൊന്നേക്കണം,
അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചാലും,
നിങ്ങളുടെ പാപം മരിക്കില്ല.
പശ്ചാത്താപങ്ങള്‍ വിലപ്പോവില്ല!
------------------------------
കണ്ണട
കേടു വന്നിട്ടൊന്നുമില്ല,
കണ്ണിന്റെ കാഴ്ചക്ക്.
ഒരിത്തിരി മങ്ങിയിട്ടുണ്ട്,നേര്.
മനുഷ്യനെയും മൃഗത്തെയും
മനുഷ്യ മൃഗത്തെയും
തിരിച്ചറിയാതായിട്ടില്ല.
അതും നേര്....
------------------------------
ഭയമുറി
------------------------------ ------------------------------ ------------------------------ -------
ഇടയ്ക്കിടെ അവളുടെ നോട്ടം കുളിമുറിയുടെ മുകളിലത്തെ വെളിച്ചം കടക്കാനുള്ള വിടവിലേക്കു വീഴും. ആരെങ്കിലും എത്തി നോക്കുന്നുണ്ടോ.
പഴയ വാതിലിന്റെ പൊളിഞ്ഞു പോയ ഭാഗത്തെ കൊച്ചു പൊത്തുകളില്‍ അവള്‍ ഒരു കണ്ണിറുക്കി വച്ചു പുറത്തേക്ക് നോക്കി. ‘ഭാഗ്യം, ആരും ഇല്ല’. മനസ്സില്ലാ മനസ്സോടെയെങ്കിലും മുഖത്തും അവള്‍ സോപ്പിട്ടു. എന്നാലും പേടി കാരണം വേഗം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞു. എത്ര നേരമാ ഇങ്ങനെ കണ്ണടച്ചു നില്‍ക്കുക.
നിറച്ചു വച്ച ബക്കറ്റില്‍ നിന്നും ഓരോ തവണ കപ്പില്‍ വെള്ളം കോരി ദേഹത്തെക്കൊഴിക്കുമ്പോഴും അവളുടെ നോട്ടം ഓരോ പൊത്തിലെക്കും പഴുതിലേക്കും വിടവിലെക്കും പാറി വീണു.
“കുഞ്ഞോളെ, നീ അതിനകത്ത് എന്തെടുക്കുവാ? ഇന്ന് പ്രവേശനോല്സവമല്ലേ, ഒന്നാം ക്ലാസിലെ ആദ്യത്തെ ദിവസം തന്നെ വൈകില്ലെ.? വെള്ളത്തില്‍ കളിച്ചു നില്‍ക്കാതെ വേഗം ഇറങ്ങി വാ. അമ്മയ്ക്കും കുളിക്കണ്ടേ?”
‘ഈ അമ്മക്കിതെന്തറിയാം, വെള്ളത്തില്‍ കളിക്കുകയാണത്രേ! എത്ര പേടിച്ചിട്ടാ ഒന്ന് കുളിക്കുന്നത്’ ദേഷ്യത്തോടെ കുഞ്ഞോള്‍ മനസ്സില്‍ കരുതി. വേഗം തുവര്‍ത്തി ആശ്വാസത്തോടെ കുളിമുറിയുടെ പുറത്തിറങ്ങി.
അമ്മ കുഞ്ഞോളുടെ തല നല്ലവണ്ണം തുവര്‍ത്തി കൊടുത്ത് പെറ്റിക്കോട്ടിടീപ്പിച്ചു. ‘അമ്മമ്മയോടു പറ ഉടുപ്പിടീക്കുവാന്‍, അമ്മ വേഗം വരാം.’ എന്നും പറഞ്ഞു കുഞ്ഞോളുടെ അമ്മ ഒന്ന് ചുറ്റും നോക്കിയിറ്റു കുളി മുറിയിലേക്ക് കേറി. ഇനി അമ്മയുടെ ഊഴമാണ്... അവര്‍ക്കും ഭയമില്ലാതെ കുളിക്കാന്‍ പറ്റില്ല. ആ ഭയത്തോടെയുള്ള നോട്ടം എന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കും....
------------------------------ ------------------------------ ------------------------------
ഇടയ്ക്കിടെ അവളുടെ നോട്ടം കുളിമുറിയുടെ മുകളിലത്തെ വെളിച്ചം കടക്കാനുള്ള വിടവിലേക്കു വീഴും. ആരെങ്കിലും എത്തി നോക്കുന്നുണ്ടോ.
പഴയ വാതിലിന്റെ പൊളിഞ്ഞു പോയ ഭാഗത്തെ കൊച്ചു പൊത്തുകളില്‍ അവള്‍ ഒരു കണ്ണിറുക്കി വച്ചു പുറത്തേക്ക് നോക്കി. ‘ഭാഗ്യം, ആരും ഇല്ല’. മനസ്സില്ലാ മനസ്സോടെയെങ്കിലും മുഖത്തും അവള്‍ സോപ്പിട്ടു. എന്നാലും പേടി കാരണം വേഗം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞു. എത്ര നേരമാ ഇങ്ങനെ കണ്ണടച്ചു നില്‍ക്കുക.
നിറച്ചു വച്ച ബക്കറ്റില്‍ നിന്നും ഓരോ തവണ കപ്പില്‍ വെള്ളം കോരി ദേഹത്തെക്കൊഴിക്കുമ്പോഴും അവളുടെ നോട്ടം ഓരോ പൊത്തിലെക്കും പഴുതിലേക്കും വിടവിലെക്കും പാറി വീണു.
“കുഞ്ഞോളെ, നീ അതിനകത്ത് എന്തെടുക്കുവാ? ഇന്ന് പ്രവേശനോല്സവമല്ലേ, ഒന്നാം ക്ലാസിലെ ആദ്യത്തെ ദിവസം തന്നെ വൈകില്ലെ.? വെള്ളത്തില്‍ കളിച്ചു നില്‍ക്കാതെ വേഗം ഇറങ്ങി വാ. അമ്മയ്ക്കും കുളിക്കണ്ടേ?”
‘ഈ അമ്മക്കിതെന്തറിയാം, വെള്ളത്തില്‍ കളിക്കുകയാണത്രേ! എത്ര പേടിച്ചിട്ടാ ഒന്ന് കുളിക്കുന്നത്’ ദേഷ്യത്തോടെ കുഞ്ഞോള്‍ മനസ്സില്‍ കരുതി. വേഗം തുവര്‍ത്തി ആശ്വാസത്തോടെ കുളിമുറിയുടെ പുറത്തിറങ്ങി.
അമ്മ കുഞ്ഞോളുടെ തല നല്ലവണ്ണം തുവര്‍ത്തി കൊടുത്ത് പെറ്റിക്കോട്ടിടീപ്പിച്ചു. ‘അമ്മമ്മയോടു പറ ഉടുപ്പിടീക്കുവാന്‍, അമ്മ വേഗം വരാം.’ എന്നും പറഞ്ഞു കുഞ്ഞോളുടെ അമ്മ ഒന്ന് ചുറ്റും നോക്കിയിറ്റു കുളി മുറിയിലേക്ക് കേറി. ഇനി അമ്മയുടെ ഊഴമാണ്... അവര്‍ക്കും ഭയമില്ലാതെ കുളിക്കാന്‍ പറ്റില്ല. ആ ഭയത്തോടെയുള്ള നോട്ടം എന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കും....
------------------------------
സ്വരുക്കൂട്ടല്‍
ഭൂതകാലത്തിന്റെ ആഴങ്ങളില്‍
അടഞ്ഞ അന്ധകാരത്തില്‍
ഒരിത്തിരിയോളം നന്മകള്‍
തിളങ്ങുന്ന വജ്രപൊട്ടുകളായി
ചിതറിക്കിടപ്പുണ്ടിടക്കിടെ.
ഒക്കെക്കൂടി പെറുക്കി കൂട്ടിയാല്‍
ഇനിയുള്ളതും കൂടി ചേര്‍ത്ത്
വലിയൊരു മാളിക പണിയാം.
വജ്ര മാളിക, ഒരു നന്മ മാളിക
അതിന്റെ അതുല്യമാം പ്രഭയില്‍
ഇല്ലാതായ് പോകട്ടെ, പതിയെ,
പഴയ ഇരുട്ട് മുഴുവനും.
പരന്നു വന്നോളും ഭാവിയിലേക്കും
അത് പരത്തുന്ന വെള്ളി വെളിച്ചം.
പിന്‍വിളി...
My 100th poem...!!!
______________________________ ___________________________
ഇരുട്ടിലൂടെയൊന്നുമല്ല അവന്‍ വരിക
വെളിച്ചമുണ്ടാകും ചുറ്റും
കണ്ണീരൊഴുക്കിയും ഏങ്ങലുയര്‍ത്തിയും
പലരും ചുറ്റും പുലമ്പിക്കൊണ്ടിരിക്കും.
കാതോര്‍ക്കണമെന്ന് കരുതിയാലും
പാളിപ്പോകും അതിനുള്ള ശ്രമങ്ങളും.
ശരിയാണ്, ചുറ്റും വെളിച്ചമുണ്ടാകും,
വെളുത്ത ചിരിയുമായവന്‍ വരുന്നത്
ഇരുട്ടും കയ്യിലേന്തിയാണെന്നു മാത്രം!
രക്ഷിക്കണേയെന്നുള്ള ആര്‍ത്തനാദം
വെറും മൂളക്കം മാത്രമായി മാറും.
കയ്യനങ്ങാതാകും കാലുറച്ചു പോകും
ചുറ്റും കനക്കുന്ന വെളിച്ചം മുഴുവനും
ഇരുളായ് മാറി കണ്ണിലേക്കിരച്ചിറങ്ങും,
അന്ധത തീരെ താങ്ങാനാവാതെ
അശ്രു കണങ്ങള്‍ ഇറ്റി വീഴും.
അടങ്ങാത്ത മോഹങ്ങളൊക്കെയും കൂടി
നാവു കുഴക്കുന്ന ദാഹമായി മാറും.
യാത്ര പറയാന്‍പോലും നേരം നല്‍കാതെ
വലിച്ചു പറിച്ചവന്‍ നമ്മെ കൊണ്ട് പോകും.
നെഞ്ച് പൊട്ടി,പിന്‍വിളി വിളിക്കും പലരും,
നമ്മള്‍ മനസ്സില്ലാ മനസ്സോടെ പുറപ്പെടുമ്പോള്‍...
______________________________
ഇരുട്ടിലൂടെയൊന്നുമല്ല അവന്‍ വരിക
വെളിച്ചമുണ്ടാകും ചുറ്റും
കണ്ണീരൊഴുക്കിയും ഏങ്ങലുയര്‍ത്തിയും
പലരും ചുറ്റും പുലമ്പിക്കൊണ്ടിരിക്കും.
കാതോര്‍ക്കണമെന്ന് കരുതിയാലും
പാളിപ്പോകും അതിനുള്ള ശ്രമങ്ങളും.
ശരിയാണ്, ചുറ്റും വെളിച്ചമുണ്ടാകും,
വെളുത്ത ചിരിയുമായവന്‍ വരുന്നത്
ഇരുട്ടും കയ്യിലേന്തിയാണെന്നു മാത്രം!
രക്ഷിക്കണേയെന്നുള്ള ആര്‍ത്തനാദം
വെറും മൂളക്കം മാത്രമായി മാറും.
കയ്യനങ്ങാതാകും കാലുറച്ചു പോകും
ചുറ്റും കനക്കുന്ന വെളിച്ചം മുഴുവനും
ഇരുളായ് മാറി കണ്ണിലേക്കിരച്ചിറങ്ങും,
അന്ധത തീരെ താങ്ങാനാവാതെ
അശ്രു കണങ്ങള്‍ ഇറ്റി വീഴും.
അടങ്ങാത്ത മോഹങ്ങളൊക്കെയും കൂടി
നാവു കുഴക്കുന്ന ദാഹമായി മാറും.
യാത്ര പറയാന്‍പോലും നേരം നല്‍കാതെ
വലിച്ചു പറിച്ചവന്‍ നമ്മെ കൊണ്ട് പോകും.
നെഞ്ച് പൊട്ടി,പിന്‍വിളി വിളിക്കും പലരും,
നമ്മള്‍ മനസ്സില്ലാ മനസ്സോടെ പുറപ്പെടുമ്പോള്‍...
Tuesday, 28 May 2013
പഴി
മിണ്ടിയാലും പിഴ
മിണ്ടിയില്ലെങ്കിലും പിഴ,
മിണ്ടാനോരുപാട് കരുതിയിട്ടും
കഴിയാതെ പോയാലും പിഴ.
ചിന്തിച്ചാല്‍ പിഴ
ചിന്തകളെ വിലക്കിയാലും പിഴ
പെരുത്തു വരുന്ന ചിന്തകളെ
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാല്‍ പിഴ
പിഴകളൊക്കെ ചുമത്തപെട്ടിട്ടും
തള്ളിക്കളഞ്ഞു മുന്നോട്ടാഞ്ഞാലും പിഴ!
മിണ്ടിയില്ലെങ്കിലും പിഴ,
മിണ്ടാനോരുപാട് കരുതിയിട്ടും
കഴിയാതെ പോയാലും പിഴ.
ചിന്തിച്ചാല്‍ പിഴ
ചിന്തകളെ വിലക്കിയാലും പിഴ
പെരുത്തു വരുന്ന ചിന്തകളെ
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാല്‍ പിഴ
പിഴകളൊക്കെ ചുമത്തപെട്ടിട്ടും
തള്ളിക്കളഞ്ഞു മുന്നോട്ടാഞ്ഞാലും പിഴ!
കുരുതി
പൊരിച്ചു തിന്നാം
വേണമെങ്കില്‍ ഒറ്റയടിക്ക്
കണ്ണാടിക്കൂട്ടിലിട്ടു
സ്വാതന്ത്ര്യം നിഷേധിച്ചു
ഇഞ്ചിഞ്ചായും കൊല്ലാം
കശാപ്പുകാരന്റെ
ഇഷ്ടം പോലെ....
വേണമെങ്കില്‍ ഒറ്റയടിക്ക്
കണ്ണാടിക്കൂട്ടിലിട്ടു
സ്വാതന്ത്ര്യം നിഷേധിച്ചു
ഇഞ്ചിഞ്ചായും കൊല്ലാം
കശാപ്പുകാരന്റെ
ഇഷ്ടം പോലെ....
Saturday, 25 May 2013
ഒരു പഴങ്കഥ
കാറ്റും
മഴക്കോളുമുണ്ട്
വലിയൊരു
കൊടുങ്കാറ്റിതാ
ഇപ്പോഴിങ്ങെത്തും,
കനത്ത മഴയും
തുടങ്ങും
കരിയിലക്കും മണ്ണാങ്കട്ടക്കും
ഒന്നിക്കുവാനാവില്ലെന്ന്‍;
കരിയിലയാ നശിച്ച
കൊടുങ്കാറ്റിനൊപ്പം പോകും,
മനസ്സില്ലാ മനസ്സോടെ.
മണ്ണിന്റെ കട്ടയാകട്ടെ,
മഴയില്‍ നനഞ്ഞ്,
കുതിര്‍ന്ന്‍ പൊടിഞ്ഞു
മണ്ണിലേക്ക് മടങ്ങും .
പ്രണയത്തിന്റെ ചാറ്റല്‍ മഴ
പെരുമഴയായി മാറുമ്പോഴാണ്
ഇത്രയൊക്കെയും സംഭവിക്കുന്നത്!...
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
Subscribe to:
Posts (Atom)