ഒരായിരം സ്വപ്നങ്ങള്‍ ചാലിച്ചെഴുതിയ കണ്ണുകളും നിറമുള്ള വളകളില്‍ കിലുങ്ങുന്ന സന്തോഷവും ഉള്ളില്‍ തുടിക്കുന്ന ഹൃദയവുമായവള്‍ കാത്തിരുന്നു.കാത്തു വെച്ച കിനാവുകള്‍ക്ക് ജീവന് നല്‍കാനെത്തുന്ന കൂട്ടുകാരനെ എല്ലാവരെക്കാളും മുന്‍പേ കാണുവാന്‍ അവളുടെ തിളക്കമുള്ള മിഴികള്‍ കിളി വാതിലിലൂടെ യാത്ര പോയി.നിറഞ്ഞ ചിരിയുമായ് അവന് വന്നെത്തി.കാത്തു വച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും രൂപമായി തോന്നി അവന്റെ രൂപം. മഷിയിട്ട കണ്ണുകള്‍ ഇടം കണ്ണിട്ടവനെ നോക്കി.വളയിട്ട കൈകള്‍ അവനു നേര്‍ക്ക് ചായക്കപ്പു നീട്ടി.സ്നേഹം നിറഞ്ഞ പാത്രം ചുണ്ടോടടുപ്പിക്കുമ്പോള്‍ ഒരിളം കാറ്റ് വീശി.കുളിരായെത്തിയ മാരുതന്‍ മൂക്കിലെത്തിച്ച ഗന്ധം സഹിക്ക വയ്യാതെ നെറ്റി ചുളിച്ച് അവളുടെ അച്ഛനെ നോക്കി.സ്വപ്നങ്ങള്‍ പടിയിറങ്ങുമ്പോള്‍ കണ്‍കോണിലെവിടെ നിന്നോ ഇറ്റു വീണ കണ്ണ് നീര് തുള്ളി ആരും കാണാതിരിക്കാനവള്‍ തകര്‍ന്ന കിനാവുകള്‍ കൊണ്ട് മൂടിക്കളഞ്ഞു.അപ്പുറത്ത് കൂമ്പാരം കൂടുന്ന മാലിന്യം എന്ത് ചെയ്യണമെന്നറിയാതെ മാനം നോക്കി കിടന്നു.....
nannaayi ezhuthi, kuranja vaakkukalaal valiya swappnangal odungiya oru sparshiyaaya katha paranju..
ReplyDeleteനന്ദി........
ReplyDeleteഅതങ്ങിനെയാ..ചിലപ്പോ മാലിന്യങ്ങള്‍ വരെ വരും വില്ലന്‍ വേഷവും കെട്ടി...നമ്മുടെ കണ്ണീര് ത്തുള്ളികളുടെവിലയൊന്നും ഈ മാലിന്യങ്ങള്ക്കറിയേണ്ടല്ലൊ...!!![ചുമ്മാ..]
ReplyDeleteകൊള്ളാം നല്ല കഥയാ കേട്ടൊ...
ഇനിയും എഴുതുക.
ReplyDeleteആശംസകള്‍
മനസ്സിലുള്ളത് പകര്തിയെഴുതൂ സഹോദരീ. നന്മ നേരുന്നു.
ReplyDeletehridayam niranja vishu aashamsakal.........
ReplyDeleteവളരെ മനോഹരമായിരിക്കുന്നു ഷബ്ന...ഇനിയുമിനിയും ഒരുപാട് എഴുതൂ ...ആശംസകള്‍ :)
ReplyDeleteഎന്തെയ് അവൻ സ്ത്രീധനം ചോദിച്ചോ..?
ReplyDeletelove u shabna :) nintye ezhuthukal enne ninnelekk aduppikukayaan shabna.........anashwaramaayi onnumilla shabna ee lokath , pakshe snehamund aardrathayund.... enikk athumathy.........
ReplyDelete