Friday, 7 December 2012

കല


അഭിനയമെന്നും 
വിദഗ്ദമായൊരു കലയാണ്.
ചിലപ്പോഴൊക്കെ 
ജീവിതവും ഒരഭിനയമാണ് 
ഉള്ളില്‍ തീ മഴ പെയ്യുമ്പോഴും 
പുറമേ കുളിരായി പെയ്യും ചിലര്‍
കാണുന്നവരുടെ കണ്ണുകള്‍ക്കൊക്കെ 
ആശ്വാസമായി മാറും
അഭിനയമാണല്ലോ ഇടക്കൊക്കെ 
ജീവിതവും 
ഇടറിയെന്ന് വരും പലപ്പോഴും. 
ജീവിത കലയെ 
മെരുക്കിയെടുക്കുന്ന
കലാകാരന്മാരായി മാറുന്നു
നാം അങ്ങനെയങ്ങനെ.....!

2 comments:

  1. ജീവിതത്തില്‍ വിജയിക്കുന്നവര്‍ അപ്പോള്‍ മികച്ച കലാകാരന്മാര്‍ അല്ലെ
    നല്ല വരികള്‍

    ReplyDelete
  2. അപ്പോള്‍ നല്ല കലയറിയുന്നവന്‍ നല്ലൊരാള്‍ !
    നല്ല വരികള്‍
    ആശസകളോടെ
    അസ്രുസ്

    ReplyDelete