Friday, 21 December 2012

ശ്രമം





നീറുന്നെന്‍ നൊമ്പരങ്ങളെ 
നോവുള്ളൊരു പുഞ്ചിരിയാലെ 
മറച്ചു പിടിക്കുവാന്‍ 
ശ്രമിക്കുമ്പോഴോക്കെയും 
അവയെന്നെ പൊരുതി തോല്പിക്കും.
ആ വേദനകളൊക്കെയും 
ഒരിത്തിരി വെള്ളത്തുള്ളികളായ്
കണ്ണുകളില്‍ നിന്ന് പുറത്തു ചാടും. 
അവയെന്നെ പരിഹസിക്കുകയാണ് 
എന്റെ പൊരുതലിനെ, 
എന്റെ പരാജയത്തെ.
എങ്കിലും തുടരാതിരിക്കില്ല ഞാന്‍,
എന്‍റെയുള്ളു പേറുന്ന 
ദുഃഖത്തിന്നഹന്തയെ 
പുഞ്ചിരി മുഖത്തോടെ കീഴടക്കാന്‍.,
മൂകമായ്‌ വിലപിക്കുന്നൊരു 
ഹൃദയത്തെയാണ്‌ 
അത് പിറകില്‍ മറച്ചു വക്കുന്നതെന്കിലും..

7 comments:

  1. ഇഷ്ട്ടപ്പെട്ടു...

    ReplyDelete
  2. പല ചിരികളും പൊതിഞ്ഞിരിക്കുന്നത് വേദനകളുടെ വാഴ ഇലകളെ കൊണ്ടാണ്

    ആശംസകള്‍

    ReplyDelete