Saturday, 5 April 2014

ഡെസ്ക്



കൂര്‍ത്ത മുനയുള്ള
കോമ്പസ്സ് കൊണ്ട്
കുത്തി വരഞ്ഞ്,
അതിനും മേലെ
മഷി കൊണ്ട് കടുപ്പിച്ചു
പ്രണയത്തിന്‍റെ
പേരെഴുതി വക്കുമ്പോള്‍
ഡെസ്കിനു വേദനിച്ചു കാണണം.
മരം കൊണ്ടുള്ള
ആ മേനിയില്‍
നോവ്‌ പടര്‍ന്നപ്പോള്‍
ഹൃദയം കൊണ്ട്
ശപിച്ചു കാണണം.
അതുകൊണ്ടാവാം
ഇവിടെയീ
ഇടതുവശത്ത്
തീരാത്ത നീറ്റല്‍.

1 comment:

  1. നീറ്റലില്ലെങ്കില്‍ എന്ത് പ്രണയം

    ReplyDelete