Saturday, 5 April 2014

പിശാചിന്റെ കൂട്ടുകാരനോട്..



ചില നേരങ്ങളില്‍
ചില നിലവിളികള്‍
കൂടെ വന്നു
ചെവിയില്‍ അലയടിച്ചു
സ്വസ്ഥത കളയാറില്ലേ,
തളം കെട്ടിയ കണ്ണീരില്‍
കാല്‍ തെന്നി
വീണു പോകാറില്ലേ?
രക്ഷപ്പെടാനായി
പിടഞ്ഞെണീറ്റോടുമ്പോള്‍
ഇതൊക്കെയൊന്നു
നിലച്ചു കിട്ടണേയെന്ന
ഇന്നത്തെ പ്രാര്‍ത്ഥനകളൊന്നും
അന്ന് കൂടെ നിന്ന
പിശാചു പക്ഷെ
കേള്‍ക്കുന്നേ ഇല്ല അല്ലെ?
അല്ലെങ്കിലും
അതങ്ങിനെത്തന്നെയാണ്.
ഏത് വഴിയെ പോയാലും
എത്ര ചിരിക്കോട്ട കെട്ടി
അതിനുള്ളിലിരുന്നു സുഖിച്ചാലും
ചില ശാപങ്ങള്‍,കുറെ നോവുകള്‍,
ചില വിതുമ്പലുകള്‍ ,
ഒരുമിച്ചു
ഇഴഞ്ഞിഴഞ്ഞു വന്നു
കാലില്‍ ചുറ്റി വലിച്ചിടും.
കാരണം,
അവയെ വഹിക്കുന്നത്
നിന്റെ കൂട്ടുകാരന്റെ
കറുത്ത കൈകളല്ല എന്നത് തന്നെ

1 comment: