Thursday, 18 December 2014

യാഥാര്‍ത്ഥ്യം



നിന്റെ അസാന്നിദ്ധ്യത്തിന്റെ
നിമിഷങ്ങളിലാണ് ഞാന്‍,
സ്വപ്ന വാനത്തില്‍ നിന്നും
ഭൂമിയിലേക്ക് വീണു പോകുന്നത്,
വെയിലിന്റെ ചൂടറിയുന്നത്,
തണുപ്പേറ്റു വിറക്കുന്നത്,
മഴയുടെ കടുപ്പമറിയുന്നത്,
പഴയ മുറിവുകളില്‍
പതിയെ നീറ്റലറിയുന്നത്,
ആള്‍ക്കൂട്ടത്തില്‍ പോലും
വിജനതയുടെ ഇരുട്ടില്‍ പെടുന്നത്.
നിന്റെ അസാന്നിധ്യത്തിലാണ്
നിന്റെ പ്രണയമെനിക്കെത്ര
വിലപിടിച്ചതെന്നു ഞാനറിയുന്നതും.

No comments:

Post a Comment