Saturday, 27 December 2014

കവിതകള്‍

വെളിപ്പെടുത്തല്‍

കണ്ണാരം പൊത്തിക്കളിയില്‍
കപ്പു മോഹിച്ച കുട്ടിയെപ്പോലെ,
ഒളിച്ചിരിക്കുകയല്ല ഞാന്‍,
തേടി അലഞ്ഞു തളരുമ്പോള്‍
കളി മടുത്തവരെപ്പോലെ
എന്നെ മറന്നു പോകുകയുമില്ല നീ.
-------------------------------------------

മുറിയാത്ത ബന്ധം

നിനക്ക് കാണാന്‍ ,
നിനക്ക് മാത്രം കേള്‍ക്കാന്‍
ചുറ്റും ഞാന്‍ നിറഞ്ഞു നിന്നിട്ടും,
പറഞ്ഞയക്കാന്‍ വെമ്പിയത്
നീ തന്നെ ആയിരുന്നുവല്ലോ.
ഇപ്പോളും ഞാനുണ്ട്,
നിന്നെ വലയം ചെയ്ത്,
നിന്നെക്കണ്ട്, നിന്റെ മിടിപ്പറിഞ്ഞ്.
നീയെന്നെ കാണുന്നില്ലെന്ന് മാത്രം!
------------------------------------------

കരുതല്‍

ജയിക്കാന്‍ വേണ്ടി
പറന്നകന്നിട്ടില്ല ഞാന്‍,
നാം തോല്‍ക്കാതിരിക്കാന്‍
മാറി നിന്നതാണ്.
പ്രണയത്തിന്റെ മധുരമിങ്ങനെ
സിരകളിലൊരു തരം
ലഹരിയായ് പടര്‍ന്ന്‍,
പ്രണയമിറങ്ങിപ്പോകുമ്പോള്‍,
തളര്‍ന്നു വീഴാതിരിക്കാന്‍
കരുതി ചുവടു വച്ചതാണ്,
പരിണയം കാത്തിരിക്കുകയാണ്.

No comments:

Post a Comment