ഓരോ വേനലിലും നമുക്ക് തോന്നും,
ഇത്ര തീവ്രമൊരു വേനല്‍
ഇതുവരെയുമെന്റെ ജീവിതത്തില്‍
ഉണ്ടായിട്ടില്ലല്ലോ എന്ന്.
ഉരുകിത്തീരുമോ എന്നോര്‍ത്ത്
അറിയാതെ വ്യസനിക്കും.
എത്രയെത്ര വേനലുകള്‍ കഴിഞ്ഞിരിക്കുന്നു.
എത്രയേറെ തീച്ചൂടിനെ നാം
അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരു മഴക്കാലമുടനെ ഇറങ്ങാനുണ്ടെന്ന
പ്രതീക്ഷയുടെ കുളിര്‍മ്മയാല്‍ മാത്രം.
മഴക്കാലം വന്നാലോ?
ReplyDeleteഎന്തൊരു നശിച്ച മഴ!
ആശംസകള്‍