വേറിട്ട് ചിന്തിച്ചതിനാല്‍ മാത്രം
വെറുക്കപ്പെട്ടു പോയവരുണ്ട്.
ചിരി ലഭിക്കാതായവരുണ്ട്,
ചെളിയേറിനിരയായവരുണ്ട്.
വേദനയിലവസാനിച്ചവരുണ്ട്,
ശപിച്ചു മരിച്ചോരുമുണ്ട്.
തകര്‍ച്ചയെ തൂത്തെറിഞ്ഞവരുണ്ട്
തിരിച്ചു പോയവരുമുണ്ട്.
പിന്തിരിഞ്ഞു നോക്കാതെ,
കണ്ണീരില്‍ നനഞ്ഞു കിടക്കാതെ
നടക്കാന്‍ പഠിച്ചാല്‍ പിന്നെ,
നേടാനുള്ളത് നഷ്ടപ്പെടുകയില്ല,
വീണു പോയാലും പിന്നെ
അതൊരു വീഴ്ചയാവുകയുമില്ല!
No comments:
Post a Comment