Wednesday, 30 October 2013
മൌനത്തിന്റെ നിറം
നമുക്കിടയില്‍ ഒഴുകിപ്പരക്കുന്ന മൌനം
വളര്‍ന്നൊരു പുഴയായി,
കടലായി, വന്സാഗരമായി മാറും മുന്‍പേ
തുടച്ചെടുത്തേക്കാമിപ്പോള് തന്നെ.
മൌനത്തിന് പ്രണയ വര്ണ്ണമാണോ
അതോ, വെറുപ്പിന്റെ കറുപ്പ് നിറമോ?
ചിന്തിക്കാനൊന്നും നേരമില്ല.
നമുക്കിടയില്‍ ഒഴുകിപ്പരക്കുന്ന മൌനം,
തുടച്ചെടുക്കാം ഇപ്പോള്‍ തന്നെ.....
ആത്മാഹുതി.
ഭയന്നു ചുവന്ന് കറുത്തു തുടങ്ങിയ സന്ധ്യയില്‍ ,
വിട്ടു വീഴ്ചകളാല്‍ തീര്‍ത്ത കുരുതിക്കളത്തില്‍ ,
പണ്ടേ ഉള്ളിലൂട്ടിയുറപ്പിച്ച പലതിനെയും,
കഴുത്തറുത്ത് ആര്‍ക്കോ വേണ്ടി ബലി നല്കി,
അറ്റമില്ലാത്ത, അനന്തമായ തമസ്സിലേക്ക്
'നാളെ'യുണ്ടെന്നും പരക്കെ വെളുക്കുമെന്നും
ആരോ പറഞ്ഞതിനെ അന്ധമായി വിശ്വസിച്ച്,
നടക്കാനൊരുങ്ങുമ്പോള്‍,
ബലിയെന്നും, ത്യാഗമെന്നും
സ്വയമാശ്വസിപ്പിക്കാന് ശ്രമിക്കുമെങ്കിലും
ഉള്ളിയുള്ളില് നിന്നും മനസ്സാക്ഷി മാത്രം,
ആരും കേള്‍ക്കാതെ പറയുന്നുണ്ടാകും,
‘ആത്മാഹുതിയാണിത്, സ്വയം ഹത്യ!’
വിട്ടു വീഴ്ചകളാല്‍ തീര്‍ത്ത കുരുതിക്കളത്തില്‍ ,
പണ്ടേ ഉള്ളിലൂട്ടിയുറപ്പിച്ച പലതിനെയും,
കഴുത്തറുത്ത് ആര്‍ക്കോ വേണ്ടി ബലി നല്കി,
അറ്റമില്ലാത്ത, അനന്തമായ തമസ്സിലേക്ക്
'നാളെ'യുണ്ടെന്നും പരക്കെ വെളുക്കുമെന്നും
ആരോ പറഞ്ഞതിനെ അന്ധമായി വിശ്വസിച്ച്,
നടക്കാനൊരുങ്ങുമ്പോള്‍,
ബലിയെന്നും, ത്യാഗമെന്നും
സ്വയമാശ്വസിപ്പിക്കാന് ശ്രമിക്കുമെങ്കിലും
ഉള്ളിയുള്ളില് നിന്നും മനസ്സാക്ഷി മാത്രം,
ആരും കേള്‍ക്കാതെ പറയുന്നുണ്ടാകും,
‘ആത്മാഹുതിയാണിത്, സ്വയം ഹത്യ!’
പുതപ്പ്
അപമാനത്തിന്റെ നൂലില്‍
അപവാദത്തിന്റെ നിറത്തില്‍
നോവിപ്പിക്കുന്നത്ര കനത്തില്‍
പുതപ്പു തുന്നുന്ന ജീവിതത്തെക്കാള്‍
എന്ത് മാത്രം ദയാ നിധിയാണ് ,
ഞെരുക്കി വേദനിപ്പിക്കാനാണെങ്കിലും
മണ്ണിന്റെ പുതപ്പൊരുക്കുന്ന മരണം.
അപവാദത്തിന്റെ നിറത്തില്‍
നോവിപ്പിക്കുന്നത്ര കനത്തില്‍
പുതപ്പു തുന്നുന്ന ജീവിതത്തെക്കാള്‍
എന്ത് മാത്രം ദയാ നിധിയാണ് ,
ഞെരുക്കി വേദനിപ്പിക്കാനാണെങ്കിലും
മണ്ണിന്റെ പുതപ്പൊരുക്കുന്ന മരണം.
Thursday, 10 October 2013
നൂല്.
ഒരു വിളിയാളമകലെയെങ്കിലും
എത്ര കൈ നീട്ടിയിട്ടും
തൊടാന്‍ കഴിയാത്തത്ര
അകന്നു പോയിരിക്കുന്നു ,
നമ്മളിരുവരും.
നമുക്കിടയിലെ അദൃശ്യനൂലിനെ
അറുത്തു കളയാന്‍
വെമ്പിയത് കാലമാണോ,
അതോ മടുപ്പിന്റെ
പുളിച്ചു തികട്ടലില്‍
നിന്നില്‍ നിന്ന് വന്നു പോയ
കൈയ്യബദ്ധമോ?!
ആത്മ വിശ്വാസം
തൂലികക്കുള്ളിലെ
ധൈര്യമെന്ന മഷി മുഴുവനും
ചോര്‍ന്നു പോകാന്‍
തുടങ്ങിയിരിക്കുന്നു.
തുള വീഴ്ത്തി മഷി ചോര്‍ത്തുന്നത്
മതത്തിന്റെ മേലങ്കി പുതച്ച
ഭയത്തിന്റെ രൂപങ്ങളാണെന്ന്
ഞാന്‍ തിരിച്ചറിയുന്നു.
അളന്നു മുറിച്ചു
പോസ്റ്റ്മാര്‍ട്ടം ചെയ്ത്
അഴുക്കു പുരണ്ടതെന്നും
അവിഹിതമെന്നുമൊക്കെ
ആര്‍ത്തു വിളിച്ചവര്‍ കല്ലെറിയും.
ധൈര്യമെന്ന മഷി മുഴുവനും
ചോര്‍ന്നു പോകാന്‍
തുടങ്ങിയിരിക്കുന്നു.
തുള വീഴ്ത്തി മഷി ചോര്‍ത്തുന്നത്
മതത്തിന്റെ മേലങ്കി പുതച്ച
ഭയത്തിന്റെ രൂപങ്ങളാണെന്ന്
ഞാന്‍ തിരിച്ചറിയുന്നു.
അളന്നു മുറിച്ചു
പോസ്റ്റ്മാര്‍ട്ടം ചെയ്ത്
അഴുക്കു പുരണ്ടതെന്നും
അവിഹിതമെന്നുമൊക്കെ
ആര്‍ത്തു വിളിച്ചവര്‍ കല്ലെറിയും.
ആക്ടിവിസ്റ്റ്
മുഖ പുസ്തകത്തില്‍ ഇഴഞ്ഞു നടക്കുന്ന
വാലന്മൂട്ടകളെപ്പോലെയാണ് നാം,
ആവാസ വ്യവസ്ഥയില്‍ നിന്ന് വേരറ്റാല്‍,
അസ്ഥിത്വമില്ലാതായ് പോകുന്നവര്‍ !
സദാചാര വിരുദ്ധം.
കൈപിടിയിലിരിക്കുന്ന പ്രണയം,
വഴുതിപ്പോകുമെന്നു തോന്നിയപ്പോഴാണ്
അവരതിനെ ജനനേന്ദ്രിയത്തിന്
കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്.
വഴുതിപ്പോകുമെന്നു തോന്നിയപ്പോഴാണ്
അവരതിനെ ജനനേന്ദ്രിയത്തിന്
കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്.
തിരിച്ചറിവ്
മനസ്സിന്റെ വിശുദ്ധിയുടെ പാരമ്യത്തിലാണ്
കവിത ഉറവ പൊട്ടിയൊഴുകുന്നത്...
ഹൃദയം നൈര്‍മ്മല്ല്യത്തിന്റെ ഔന്നത്യത്തിലെത്തുമ്പോഴാണ്,
തൂലികത്തുമ്പില്‍ നിന്നും വരികള്‍ ഇറ്റി വീഴുന്നത്....
അതുകൊണ്ടാണ് ഞാനൊരു മുഴുവന്‍ സമയ കവിയല്ലാത്തതും....
കവിത ഉറവ പൊട്ടിയൊഴുകുന്നത്...
ഹൃദയം നൈര്‍മ്മല്ല്യത്തിന്റെ ഔന്നത്യത്തിലെത്തുമ്പോഴാണ്,
തൂലികത്തുമ്പില്‍ നിന്നും വരികള്‍ ഇറ്റി വീഴുന്നത്....
അതുകൊണ്ടാണ് ഞാനൊരു മുഴുവന്‍ സമയ കവിയല്ലാത്തതും....
ബോധോദയം
പ്രകാശ ഗോപുരം
പിറകില്‍ ഉപേക്ഷിച്ചു,
പ്രിയപ്പെട്ട പലതും
കണ്ടില്ലെന്നു നടിച്ച്,
നടന്നകലുമ്പോള്‍,
ആരെയാണ് വഞ്ചിച്ചതെന്ന്
എത്ര ആലോചിച്ചാലും
നമുക്ക് പിടികിട്ടില്ല.
ഒടുവില്‍, വഴിയറ്റത്തു
പാപ ബോധത്തിന്റെ
തീക്കനലുകള്‍ പേറി
പുകഞ്ഞു തുടങ്ങിയ
കരിഹൃദയവുമായി
തളര്‍ന്നിരിക്കുമ്പോഴാണ്
നമ്മില്‍ ആ തിരിച്ചറിവ്
വന്നണയുക,
ഇത് വരെ നാം വഞ്ചിച്ചത്
നമ്മെതന്നെയാണെന്ന്
മനസ്സിലാക്കുക.
ആത്മവഞ്ചനയുടെ നോവില്‍
നീറി നീറിക്കഴിയുമ്പോള്‍
തിരിച്ചു പോകാന്‍ കഴിയാത്ത വിധം
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാകും
വിധി, അല്പം പോലും
അനുകമ്പയില്ലാതെ....
പിറകില്‍ ഉപേക്ഷിച്ചു,
പ്രിയപ്പെട്ട പലതും
കണ്ടില്ലെന്നു നടിച്ച്,
നടന്നകലുമ്പോള്‍,
ആരെയാണ് വഞ്ചിച്ചതെന്ന്
എത്ര ആലോചിച്ചാലും
നമുക്ക് പിടികിട്ടില്ല.
ഒടുവില്‍, വഴിയറ്റത്തു
പാപ ബോധത്തിന്റെ
തീക്കനലുകള്‍ പേറി
പുകഞ്ഞു തുടങ്ങിയ
കരിഹൃദയവുമായി
തളര്‍ന്നിരിക്കുമ്പോഴാണ്
നമ്മില്‍ ആ തിരിച്ചറിവ്
വന്നണയുക,
ഇത് വരെ നാം വഞ്ചിച്ചത്
നമ്മെതന്നെയാണെന്ന്
മനസ്സിലാക്കുക.
ആത്മവഞ്ചനയുടെ നോവില്‍
നീറി നീറിക്കഴിയുമ്പോള്‍
തിരിച്ചു പോകാന്‍ കഴിയാത്ത വിധം
വാതില്‍ കൊട്ടിയടച്ചിട്ടുണ്ടാകും
വിധി, അല്പം പോലും
അനുകമ്പയില്ലാതെ....
Friday, 6 September 2013
അതിര്
ഓര്മ്മയുറച്ചപ്പോഴേക്കും
അടിച്ചേല്പിക്കപ്പെട്ട
നശിച്ചൊരു പക്വത,
പണ്ടേ കൂട്ടിലടക്കപ്പെട്ട കുട്ടിയെ,
പുറത്തു ചാടാന്‍ കൊതിക്കുമ്പോഴൊക്കെ
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കും.
കിലുകിലെ ചിരിക്കാന്‍
കൊതിയുണ്ടാകും പക്ഷെ,
കടുത്ത പ്രഹരമേറ്റു കുഴഞ്ഞു വീഴും.
ചിണുങ്ങിക്കരയണമെന്നുണ്ടാകും
എന്നാലും, നിര്‍വികാരത
മുഖം മൂടിയായ് പൊതിയും.
കുട്ടിയായിരിക്കുമ്പോഴേ
കുട്ടിയാകാന്‍ ശ്രമിച്ചിട്ടും
തീരെ പറ്റാതെയാകും.
പിന്നെയാ കുട്ടി കരഞ്ഞു തളര്‍ന്നു
ഉള്ളില്‍ തന്നെ കിടന്നുറങ്ങും.
നശിച്ച പക്വത,
ഓര്മ്മയുറക്കുമ്പോഴേക്കും
എന്നില്‍ കുത്തി നിറക്കപ്പെട്ട പക്വത.
അടിച്ചേല്പിക്കപ്പെട്ട
നശിച്ചൊരു പക്വത,
പണ്ടേ കൂട്ടിലടക്കപ്പെട്ട കുട്ടിയെ,
പുറത്തു ചാടാന്‍ കൊതിക്കുമ്പോഴൊക്കെ
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കും.
കിലുകിലെ ചിരിക്കാന്‍
കൊതിയുണ്ടാകും പക്ഷെ,
കടുത്ത പ്രഹരമേറ്റു കുഴഞ്ഞു വീഴും.
ചിണുങ്ങിക്കരയണമെന്നുണ്ടാകും
എന്നാലും, നിര്‍വികാരത
മുഖം മൂടിയായ് പൊതിയും.
കുട്ടിയായിരിക്കുമ്പോഴേ
കുട്ടിയാകാന്‍ ശ്രമിച്ചിട്ടും
തീരെ പറ്റാതെയാകും.
പിന്നെയാ കുട്ടി കരഞ്ഞു തളര്‍ന്നു
ഉള്ളില്‍ തന്നെ കിടന്നുറങ്ങും.
നശിച്ച പക്വത,
ഓര്മ്മയുറക്കുമ്പോഴേക്കും
എന്നില്‍ കുത്തി നിറക്കപ്പെട്ട പക്വത.
ഇരുള് യാത്ര
ഇരുളിലൂടെ ഊളിയിട്ട്,
സുഖങ്ങളെ തേടിയലയുമ്പോള്‍ ,
ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍
ആവോളം ശ്രമിക്കും മനുഷ്യര്‍ .
പാത്തും പതുങ്ങിയും
തെറ്റിനെ പുണരുമ്പോള്‍
പെട്ടെന്നങ്ങ് പിടിക്കപ്പെട്ടാല്‍
ആദ്യമെന്താണ് ചെയ്യുക?
മിണ്ടാതിരിക്കാന്‍ കെഞ്ചി നോക്കും.
വഴങ്ങാതെ വന്നാല്‍
ചെറിയൊരു ചരട് കൊണ്ട്
സത്യത്തിന്റെ കഴുത്തില്‍ കുരുക്കിടും.
കത്തിച്ചു കളയാന്‍ നോക്കും,
ദയ പാടെ മറന്നു കൊണ്ടും.
കുരുക്കു മുറുകി പിടഞ്ഞു ചാവുന്ന
നിഷ്കളങ്ക സത്യം പക്ഷെ,
ഉയിര്ത്തെഴുന്നേല്ക്കും ഒരുനാള്‍ ,
ആരുമറിയാതെ പൂട്ടി വച്ച
അധമ സഞ്ചാരങ്ങള്‍ മുഴുവനും
ആകെ ലോകവുമറിയും
പിന്നെ ആയുസൊടുങ്ങും വരെ
പാപ ഭാരവും പേറി അങ്ങിനെ..
സുഖങ്ങളെ തേടിയലയുമ്പോള്‍ ,
ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍
ആവോളം ശ്രമിക്കും മനുഷ്യര്‍ .
പാത്തും പതുങ്ങിയും
തെറ്റിനെ പുണരുമ്പോള്‍
പെട്ടെന്നങ്ങ് പിടിക്കപ്പെട്ടാല്‍
ആദ്യമെന്താണ് ചെയ്യുക?
മിണ്ടാതിരിക്കാന്‍ കെഞ്ചി നോക്കും.
വഴങ്ങാതെ വന്നാല്‍
ചെറിയൊരു ചരട് കൊണ്ട്
സത്യത്തിന്റെ കഴുത്തില്‍ കുരുക്കിടും.
കത്തിച്ചു കളയാന്‍ നോക്കും,
ദയ പാടെ മറന്നു കൊണ്ടും.
കുരുക്കു മുറുകി പിടഞ്ഞു ചാവുന്ന
നിഷ്കളങ്ക സത്യം പക്ഷെ,
ഉയിര്ത്തെഴുന്നേല്ക്കും ഒരുനാള്‍ ,
ആരുമറിയാതെ പൂട്ടി വച്ച
അധമ സഞ്ചാരങ്ങള്‍ മുഴുവനും
ആകെ ലോകവുമറിയും
പിന്നെ ആയുസൊടുങ്ങും വരെ
പാപ ഭാരവും പേറി അങ്ങിനെ..
ഒറ്റ
എല്ലാവരും പോയ്ക്കഴിഞ്ഞ
വഴിയില്‍
ഒറ്റക്കിരുന്നു പെറുക്കുകയാണ്
ഞാന്‍,
ഓര്‍മ്മയുടെ മഞ്ചാടി മണികള്‍
ഓരോന്നും.
ഇനിയും ഇത് വഴിയെ പോകും
പലരും,
ഓരത്തിരുന്നു കാണും ഞാനുമാ
യാത്രകള്‍ ,
ഒടുവിലെന്നെയും തേടി വരും
വഴികാട്ടി.
അത് വരെ പെറുക്കിയ ഓര്‍മ്മകളെ
ഒക്കെയും,
ആരുമറിയാതെ വിതറിയിട്ടു പോകും
വഴിയില്‍ .
പെറുക്കിയെടുക്കാന്‍ ആരുമിനിയും
വരില്ലെങ്കിലും,
ഓര്‍മ്മകളെങ്കിലും ചിതറിക്കിടക്കട്ടെ,
അവശേഷിപ്പുകളായ്.....
വഴിയില്‍
ഒറ്റക്കിരുന്നു പെറുക്കുകയാണ്
ഞാന്‍,
ഓര്‍മ്മയുടെ മഞ്ചാടി മണികള്‍
ഓരോന്നും.
ഇനിയും ഇത് വഴിയെ പോകും
പലരും,
ഓരത്തിരുന്നു കാണും ഞാനുമാ
യാത്രകള്‍ ,
ഒടുവിലെന്നെയും തേടി വരും
വഴികാട്ടി.
അത് വരെ പെറുക്കിയ ഓര്‍മ്മകളെ
ഒക്കെയും,
ആരുമറിയാതെ വിതറിയിട്ടു പോകും
വഴിയില്‍ .
പെറുക്കിയെടുക്കാന്‍ ആരുമിനിയും
വരില്ലെങ്കിലും,
ഓര്‍മ്മകളെങ്കിലും ചിതറിക്കിടക്കട്ടെ,
അവശേഷിപ്പുകളായ്.....
Wednesday, 24 July 2013
കവിതാ വ്യാഖ്യാനം
വ്യാഖ്യാനം പലതാണ്.
അര്ത്ഥങ്ങളൊരുപാടാണ്,
വെറുതെ കൊടുക്കുന്നൊരു
ഇളം പുഞ്ചിരിക്ക് പോലും.
പലതാണ് വ്യാഖ്യാനം.
ഒന്നും രണ്ടുമല്ല,
ഒരുപാടര്ത്ഥങ്ങളാണ്
നമ്മളെന്ന നീണ്ട കഥകള്‍ക്ക്.
ഒരുപാട് വശങ്ങളാണ്
നമ്മുടെ ജീവിതങ്ങള്‍ക്കും.
ഒരുപാടുരുക്കിയൊഴിച്ച്
അച്ചില്‍ മെനഞ്ഞെടുക്കുന്ന
കവിതകളെപ്പിന്നെ, പലതായി
വ്യാഖ്യാനിക്കാതിരിപ്പതെങ്ങനെ,
പലതരം കണ്ണുകളുള്ള
മനുഷ്യര്‍....?
ദയ
കനമുള്ള കൈകള്‍ കൊണ്ടെന്നെ
ഞെരുക്കായ്ക ലോകമേ,
ഹൃദയം നുറുങ്ങുന്ന വേദനയെ
ചെറുതായെങ്കിലും മറികടക്കാന്‍
ഞാനെടുത്തണിയുന്ന പുറം ചട്ടയെ
സ്വാര്‍ത്ഥതയെന്നു വിളിക്കായ്ക.
താളം തെറ്റാതിരിക്കാന്‍
ഞാനായി കൂട്ടിച്ചേര്‍ക്കുന്ന താളത്തെ
അപസ്വരമെന്നു വിശേഷിപ്പിക്കായ്ക.
ഞെരുക്കി ഞെരുക്കിയെന്നെ
ഇല്ലാതാക്കുവാനാണെങ്കില്
ഇഞ്ചിഞ്ചായി ചെയ്യാതിരിക്കുക.
തിരശീല.
കാഴ്ചക്കാരാണ് നമ്മള്,
താഴാത്ത തിരശീലക്കു കീഴെ
ഇത് വരെ കാണാത്ത, കേള്‍ക്കാത്ത
പുതുമയുള്ള രംഗങ്ങള്‍,
വിധി നമുക്കായ് സംവിധാനിക്കും.
കണ്ടും കേട്ടും,കരഞ്ഞും ചിരിച്ചും
കയ്യടിച്ചും നാമിരിക്കും.
കണ്ടിരിക്കാനെ നമുക്ക് കഴിയൂ,
കാരണം,തിരശ്ശീല വീഴും വരെ
വെറും കാണികള്‍ നമ്മള്....!! ....!
വസന്തം
എത്ര ശ്രമിച്ചിട്ടും എത്ര പറഞ്ഞിട്ടും
പൂക്കാന്‍ വിസമ്മതിക്കുന്ന
ചെറു പൂമരത്തോട്
വസന്തം വെറുപ്പോടെ
യാത്ര പറഞ്ഞു പോകും
നിശബ്ദയായ് നില്ക്കുന്ന പൂമരം
ഉള്ളില്‍ പറയുന്നതിങ്ങനെയാകും,
ഒരിക്കല്‍ മാത്രം പൂക്കുന്ന മരത്തോട്
വസന്തത്തിന്റെ വര്‍ണ്ണങ്ങളെപ്പറ്റി,
വരാനിരിക്കുന്ന തേന്‍ കുരുവികളെപ്പറ്റി,
വിരിയാനിരിക്കുന്ന ഇതളുകളെപറ്റി,
കഥകള്‍ പറയുന്നുവോ?
ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞവളോട്
ഇനിയും പൂക്കാന്‍ പറയുന്നോ.
കഷ്ടം. വസന്തത്തിനു കണ്ണില്ല.
വസന്തത്തിനു കണ്ണില്‍ ചോരയുമില്ല
അമിത വണ്ണം.
ഉദയ-സായാഹ്നങ്ങളില്‍
നടക്കാനിറങ്ങുന്ന
അമിത വണ്ണക്കാരെപ്പോലെയാണ്
മനുഷ്യ ബന്ധങ്ങള്‍...... .,
പ്രതീക്ഷയോടെ തുടങ്ങും
മടിച്ചു മടിച്ചാണേലും.
കുറച്ചങ്ങോട്ട് നടക്കും,
പിന്നെ തളര്‍ന്നു കുത്തിയിരിക്കും.
വീണ്ടും നടക്കുവാനായ്
മോഹമുണ്ടെങ്കിലും
ക്ഷീണം ഭയന്ന് ശ്രമമുപേക്ഷിക്കും.
നല്ല നടത്തങ്ങളുടെ ഒടുവില്‍
നല്ലതുണ്ടാകുമെന്നു
അറിയാഞ്ഞിട്ടല്ല.
വിയര്‍പ്പൊഴുക്കാന്‍ വയ്യാര്ക്കും,
കഷ്ടപ്പെടുവാനും.
ഒടുവില്‍ ഊഷ്മളത
പോയിക്കഴിയുമ്പോള്‍
വിഷണ്ണരായിരിക്കും ഒറ്റക്ക്!
Thursday, 11 July 2013
കനല്
ഇനിയുമണയാത്ത കനലുകള്‍
ഹൃദയത്തില്‍ കൂട്ടി വച്ച്
ഉറങ്ങാന്‍ കിടക്കരുതൊരിക്കലും.
വിളിച്ചാലും വരില്ല പിന്നെയുറക്കം.
പാതിയുറക്കമായ് വന്നേക്കാം,
പക്ഷെ,ഉണര്‍ച്ചയോ ഉറക്കമോ
എന്നറിയാത്ത വേളയിലാണ്
പുകഞ്ഞു പുകഞ്ഞു ഒടുവില്‍
കനലുകള്‍ ആളിക്കത്തുന്നത്....!!
Subscribe to:
Posts (Atom)
