നിനക്ക് ചിരിക്കാനറിയില്ലെന്ന്
അവനെന്നോടെപ്പോഴും പറയും
ചിരിക്കുവാനറിയാഞ്ഞിട്ടാല്ലാ പ്രിയനെ,
ചിരിക്കുവാന്‍ വയ്യാഞ്ഞിട്ടാണ്
ചുറ്റും നോക്കിയാലെന്റെ
ഹൃത്തില്‍ വേദന നിറയുന്നു
പൂക്കളേക്കാണാന് കൊതിച്ചു ഞാന്‍
നോക്കുമ്പോളൊക്കെയും
കത്തിക്കരിഞ്ഞ ഉടലുകള്‍ മാത്രം കാണുന്നു
പുഴകാണാന്‍ കൊതിക്കുമ്പോള്‍ ചോര-
ച്ചാലുകള് കന്ടെന്നില് നടുക്കമുണരൂന്നു
കിളികളെക്കാത്ത് ഞാന്‍ നോക്കുമ്പോളൊക്കെയും
യുദ്ധവിമാനങ്ങള്‍ മാത്രമിരമ്പി
നാളെ പുലരിയുന്ടാകുമെന്നു ഞാനാശിച്ച്നില്ക്കിലും,
വൃഥാ,നീ ചിന്തിക്കുന്നുവെന്ന് രാവെന്നോട് പറയുന്നു
എങ്ങനെ ഞാന്‍ ചിരിക്കും പ്രിയനെ,
ഞാന്‍ ലോകത്തിന്റെത്കൂടിയാകവേ?
അവനെന്നോടെപ്പോഴും പറയും
ചിരിക്കുവാനറിയാഞ്ഞിട്ടാല്ലാ പ്രിയനെ,
ചിരിക്കുവാന്‍ വയ്യാഞ്ഞിട്ടാണ്
ചുറ്റും നോക്കിയാലെന്റെ
ഹൃത്തില്‍ വേദന നിറയുന്നു
പൂക്കളേക്കാണാന് കൊതിച്ചു ഞാന്‍
നോക്കുമ്പോളൊക്കെയും
കത്തിക്കരിഞ്ഞ ഉടലുകള്‍ മാത്രം കാണുന്നു
പുഴകാണാന്‍ കൊതിക്കുമ്പോള്‍ ചോര-
ച്ചാലുകള് കന്ടെന്നില് നടുക്കമുണരൂന്നു
കിളികളെക്കാത്ത് ഞാന്‍ നോക്കുമ്പോളൊക്കെയും
യുദ്ധവിമാനങ്ങള്‍ മാത്രമിരമ്പി
നാളെ പുലരിയുന്ടാകുമെന്നു ഞാനാശിച്ച്നില്ക്കിലും,
വൃഥാ,നീ ചിന്തിക്കുന്നുവെന്ന് രാവെന്നോട് പറയുന്നു
എങ്ങനെ ഞാന്‍ ചിരിക്കും പ്രിയനെ,
ഞാന്‍ ലോകത്തിന്റെത്കൂടിയാകവേ?
ഇന്നത്തെ ലോകത്ത് ചിരിക്കാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യം ആണ് ..പക്ഷെ എനിക്ക് തോന്നണു സ്വാര്‍ഥത നിറയുന്നവര്ക്കെ അങ്ങിനെ ചിരിക്കാന്‍ കഴിയൂ ..ഈ കവിത കാലികം തന്നെ ...ചുറ്റിനും ഉള്ള സത്യങ്ങളെ വിളിച്ചു പറയുന്ന വരികള്‍ ...നന്മ നഷ്ട്ടപെടുമ്പോള് ഇങ്ങിനെ ചിരിക്കും നമ്മള് ...അല്ലെ "ചിരിക്കുവാനറിയാഞ്ഞിട്ടാല്ലാ പ്രിയനെ,
ReplyDeleteചിരിക്കുവാന്‍ വയ്യാഞ്ഞിട്ടാണ്
ചുറ്റും നോക്കിയാലെന്റെ
ഹൃത്തില്‍ വേദന നിറയുന്നു"
കൊള്ളാം നന്നാഴെയുതി...
ReplyDeleteവീണ്ടും കാണാം ...
എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു
നന്നായെഴുതീര്ക്കുന്നു ഷബ്നാ.. CongratZ..
ReplyDelete(ഏതായാലും ഇതോടെ പ്രിയന്റെ സന്തോഷം കൂടി കെടുത്തിക്കളഞ്ഞല്ലോ..! )
thank u...
ReplyDeletenice
ReplyDeleteMansoor Alavi