Thursday, 22 July 2010

സമയം










തെളിഞ്ഞും കരിഞ്ഞും
ദിനരാത്രങ്ങളേറെ കടന്നുപോയ്
ആലസ്യമേറിക്കിടന്നൂ മെത്തയില്‍
സുഖദമാം നിദ്രതന്‍ രാവുകള്‍ കൊഴിഞ്ഞു പോയ്
സ്വപ്നങ്ങളാടിക്കളിച്ചേറെ കണ്‍കളില്‍
ഹൃത്തടം ഭോഗതൃഷ്ണക്കടിപ്പെട്ടുപോയ്
സമയമതൊച്ചെന്ന് കരുതിയോരെല്ലാം
നേരത്തെ കൊല്ലാന്‍ മിഥ്യയെപ്രണയിച്ചു
ചീറ്റയെപോലോടും നേരത്തെ തളച്ചവര്‍
നന്മയുടെ കൂറ്റന്‍മാകളിക പടുത്തു
തിരിച്ചറിവ് കുന്തമുനയാകുമ്പോഴേക്കും
കൊലക്കയറാശ്ലേശം കഴിയും,സ്മരിക്കുക!!!!

1 comment:

  1. നന്മ എന്ന പേര്‍ കണ്ടിട്ട് വന്നു നോക്കി ..കാരണം ഉണ്ട് ..കോളേജില്‍ എനിക്ക് എന്‍റെ ഒരു സുഹൃത്ത്‌ നല്‍കിയ പേരാണ് അത് ...നന്മ ...ആ നന്മ നിറഞ്ഞ കോളേജ് കാലവും അങ്ങിനെ മനസ്സിലേക്ക് ഓടി വന്നു പോയി ഈ നന്മ കാരണം ...ഇനിയും എഴുതു..നന്മയെ എന്നും മുരികെ പിടിക്കുക ...എല്ലാ നന്മകളും നേരുന്നു ...
    " നേരത്തെ കൊല്ലാന്‍ മിഥ്യയെപ്രണയിച്ചു.."
    നന്നായിരിക്കുന്നു ഈ പ്രയോഗം

    ReplyDelete