മുഖത്ത് പാല്‍പുഞ്ചിരിയുമായൊരു
പിഞ്ച്‌കുഞ്ഞിനെ ഞാനിന്നലെ സ്വപ്നം കണ്ടു
ഉറക്കില്‍ മാലാഖമാരെ കണ്ടെന്നവണ്ണം
അവന്‍ മന്ദഹാസിക്കുന്നുണ്ടായിരുന്നു
കുഞ്ഞരിപ്പല്ലുകളുടെ വെണ്മ
പാതി തുറന്ന കണ്ണുകളിലും ഞാന്‍ കണ്ടു
കവിളിന്റെ തുടുപ്പാണോ,
കൊതിപ്പിക്കുന്ന പുഞ്ചിരിയാണോ,അറിയില്ല
എന്നിലെ വാല്‍സല്യത്തെ ഉണര്‍ത്തി
കൊച്ചുകവിളിലുമ്മ കൊടുക്കാനാഞ്ഞപ്പോള്‍
കുഞ്ഞുമാറിലോര് കുഞ്ഞുപൊട്ട്,
ആഴത്തിലൊരു ചോരച്ച ദ്വാരം
ഹാ കഷ്ടം!അവന്റെ കുഞ്ഞുഹൃദയത്തിലേക്കല്ലോ
ഹൃദയമില്ലാത്തവര്‍ ഉണ്ട പായിച്ചത്!
ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍ പത്രത്തില്‍
ലോകത്തിന്റെയൊരു കുഞ്ഞു ശത്രു ഉറക്കത്തില്‍ മന്ദഹസിക്കുന്നു!
നാളെയൊരുമിച്ചു കൂട്ടപ്പെടുമ്പോളാ പുഞ്ചിരി
പിശാചിനെ ഭയപ്പെടുത്തും, തീര്‍ച്ച
പിഞ്ച്‌കുഞ്ഞിനെ ഞാനിന്നലെ സ്വപ്നം കണ്ടു
ഉറക്കില്‍ മാലാഖമാരെ കണ്ടെന്നവണ്ണം
അവന്‍ മന്ദഹാസിക്കുന്നുണ്ടായിരുന്നു
കുഞ്ഞരിപ്പല്ലുകളുടെ വെണ്മ
പാതി തുറന്ന കണ്ണുകളിലും ഞാന്‍ കണ്ടു
കവിളിന്റെ തുടുപ്പാണോ,
കൊതിപ്പിക്കുന്ന പുഞ്ചിരിയാണോ,അറിയില്ല
എന്നിലെ വാല്‍സല്യത്തെ ഉണര്‍ത്തി
കൊച്ചുകവിളിലുമ്മ കൊടുക്കാനാഞ്ഞപ്പോള്‍
കുഞ്ഞുമാറിലോര് കുഞ്ഞുപൊട്ട്,
ആഴത്തിലൊരു ചോരച്ച ദ്വാരം
ഹാ കഷ്ടം!അവന്റെ കുഞ്ഞുഹൃദയത്തിലേക്കല്ലോ
ഹൃദയമില്ലാത്തവര്‍ ഉണ്ട പായിച്ചത്!
ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍ പത്രത്തില്‍
ലോകത്തിന്റെയൊരു കുഞ്ഞു ശത്രു ഉറക്കത്തില്‍ മന്ദഹസിക്കുന്നു!
നാളെയൊരുമിച്ചു കൂട്ടപ്പെടുമ്പോളാ പുഞ്ചിരി
പിശാചിനെ ഭയപ്പെടുത്തും, തീര്‍ച്ച
"ഹാ കഷ്ടം!അവന്റെ കുഞ്ഞുഹൃദയത്തിലേക്കല്ലോ
ReplyDeleteഹൃദയമില്ലാത്തവര്‍ ഉണ്ട പായിച്ചത്!"പൊള്ളുന്ന സത്യങ്ങള്‍ ...മറക്കാന്‍ കഴിയാത്ത പൈശാജികഥകള്‍ ...."നാളെയൊരുമിച്ചു കൂട്ടപ്പെടുമ്പോളാ പുഞ്ചിരി
പിശാചിനെ ഭയപ്പെടുത്തും, തീര്‍ച്ച"