Sunday, 16 January 2011

വിരുന്ന്‍








ആ വിരുന്ന്‍,
പണ്ടെനിക്ക് വെറുപ്പായിരുന്നതിനെ
'നിര്‍ലജ്ജമാ വിരുന്നുണ്ണല്‍
ആത്മാഭിമാനത്തിന്റെ ശോഷണം
ഇല്ല,പോകില്ലോരിക്കലും
ഉണ്ണില്ലാ വിരുന്നെ'ന്നുള്ളാലെ ശഠിച്ചു
അറിയാതൊരിക്കലാ വിരുന്നു ഞാനുണ്ടുപോയ്
പുണ്ണ് നിറഞ്ഞോരെന്‍ വായാലെയുണ്ടപ്പോള്‍
വിരുന്നെനിക്ക് വെറുപ്പും മടുപ്പും മാത്രമെകി
ഉണ്ടുണ്ടെന്റെ വായിലെ പുണ്ണങ്ങലിഞ്ഞുപോയ്‌
വിരുന്നിന്റെ രുചിയെന്റെ നാവിനെ ത്രസിപ്പിച്ചു
'ഹാ!എത്ര സ്വാധിഷ്ടം
ഉള്ളാലെ മൊഴിഞ്ഞു പോയ്‌
വിഭവങ്ങളേറെയുണ്ടായിരുന്നതില്‍-എന്റെ
ധാര്‍ഷ്ട്യത്തെ ദഹിപ്പിക്കുവാനുതകുംവിധം
ഉണ്ണുന്തോറും വീണ്ടുമുണ്ണാന്‍ കൊതിച്ചു പോയ്‌
വിരുന്നിന്റെ വിളിയെത്താന്‍ കാതോര്‍ത്തിരിക്കലായ്
വിളി കേള്‍ക്കാത്തിടത്തു വീട് തേടി
വിളിക്കാതെ പോയുണ്ടു-വിരുന്നൊരുക്കി
-യവനെയുള്ളാലെ സ്തുതിച്ചു
വിരുന്നിന്റെ സ്തുതിപാടി-ഞാനേറെ
അതിഥികളെയുമൊപ്പം കൂട്ടി വിരുന്നുണ്ണുവാന്‍
ഉണ്ണുവാനേറെപേരുണ്ടായിരുന്നുവെങ്കിലും
ആ വിരുന്നുകള്‍ വീണ്ടും തുടര്‍ന്ന് പോന്നു
വിരുന്നുണ്ണാന്‍ കഴിയാത്ത ദിനങ്ങളില്‍
വിഷമത്താലെങ്കിലും വീട്ടിലിരുന്നുണ്ടു വിശപ്പടക്കി
ഏറെ വിരുന്നുകള്‍ ഉണ്ട് കഴിഞ്ഞിനിയെത്ര-
വിരുന്നുകള്‍ കൂടിയെന്നറിയില്ല
വൈകിയെത്തിയ വേളകളിലവനെന്നെ
പരിഭവം പൊതിഞ്ഞു നോക്കി
വൈകിയതിന്‍ ന്യായം പറയുവാനെന്റെ
നാവു പോലുമനങ്ങിയില്ല
എങ്കിലുമെല്ലാമറിയുന്നവന്‍ -എന്റെ
മനസ്സറിയുന്ന കൂട്ടുകാരന്‍
എന്നെയേറെയൂട്ടിയ പ്രിയനാം കൂട്ടുകാരനെ-
യെത്ര സ്തുതിച്ചാലും മതിവരില്ലോരിക്കലും
എന്ത് പകരം കൊടുക്കേണ്ടൂ,അറിയില്ലാ-
ചിന്തയിലെന്റെ മനവും തനുവും തളരുന്നു
നാഥാ! നിന്റെ വിരുന്നിനു നന്ദി'
ഇനിയും വിരുന്നുണ്ണാന്‍ തരികെനിക്കോജസ്സ്
വിരുന്നുണ്ട്‌ ഞാനെന്നാത്മാവിന്റെ വിശപ്പടക്കട്ടെ
സര്‍വ്വ സ്തുതിയുമീ മാന്യനാമാതിഥേയനല്ലോ!

10 comments:

  1. aranu manassariyunna kootukaaran tell me

    ReplyDelete
  2. മനസ്സു നിറയെ കവിത പെയ്യുന്ന ചെറിയ കൂട്ടുകാരിക്കു അഭിനന്ദനങ്ങൾ.സ്തുതിയുടെ ഗീതം അല്ലാഹു സ്വീകരിക്കട്ടേയെന്നു മനസ്സിൽ തട്ടി തേടുന്നു..

    ReplyDelete
  3. iniyum ezhuthoo..aashamsakal...

    ReplyDelete
  4. കവയത്രിയോ എഴുതുകാരിയോ അല്ല... എന്നിട്ടുമെവിടുന്നെ ഈ കിടിലന്‍ സംഭവങ്ങളൊക്കെ വരുന്നു????!!!!!!!!!!!!!!! നന്മകള്‍ നേരുന്നു....

    ReplyDelete
  5. എങ്കിലുമെല്ലാമറിയുന്നവന്‍ -എന്റെ
    മനസ്സറിയുന്ന കൂട്ടുകാരന്‍
    എന്നെയേറെയൂട്ടിയ പ്രിയനാം കൂട്ടുകാരനെ-
    യെത്ര സ്തുതിച്ചാലും മതിവരില്ലോരിക്കലും
    എന്ത് പകരം കൊടുക്കേണ്ടൂ,അറിയില്ലാ-
    ..........................

    ക്കൂട്ട് കൂടാന്‍ കൂടെ ഉണ്ടായിട്ടും
    എന്തെ ആരും കൂട്ട് കൂടഞ്ഞേ ...............
    ദൈവമേ നിനക്ക് സ്ത്രോത്രം

    നന്മകള്‍ നേരുന്നു

    ReplyDelete
  6. നല്ല വരികൾ.
    കൂടുതൽ കൂടൂതൽ ഭാവനകൾ വിരിയാൻ,
    നന്മകൾ നേരുന്നു.

    ReplyDelete
  7. say Alhamdulillaah...nanma chinthakallll maathram niranja mazhavilkkoodaaram pole oru blog..

    ReplyDelete