Tuesday, 4 January 2011

ചെകുത്താന്‍ ചിരിക്കുന്നു



നോവുന്ന ഗര്‍ഭപാത്രത്തിനുള്ളില്‍
പുറത്തു വരാന്‍ ഭയന്നവന്‍ തേങ്ങിക്കരഞ്ഞു
മടുപ്പിന്റെ ഗന്ധം സഹിക്കവയ്യ
അതിനേക്കാള്‍ അസഹനീയം
ദശകങ്ങളായുള്ളിരുട്ടിന്റെ ഗന്ധം,
വെറുപ്പിന്റെ ഗന്ധം
ഇനിയുമിത് സഹിക്ക വയ്യ.
മരണം പോലും അടുക്കാന്‍ അറക്കുന്നു
പുറത്തു ഉച്ചഭാഷിണികള്‍
മുദ്രാവാക്യങ്ങളെ പ്രസവിക്കുന്നു
ദൂരെ ഭരണം നനുത്ത മെത്തയില്‍
ഉറക്കത്തെ പുല്‍കുന്നു
ചെകുത്താന്‍ ചിരിക്കുന്നു,
അല്ല അട്ടഹസിക്കുന്നു
നീളില്ലീ ചിരി, നീട്ടില്ല തമ്പുരാന്‍
നാളെ ചിരിക്കാതിരിക്കുവാനാവില്ല ഞങ്ങള്‍ക്കും
വിഡ്ഢികള്‍,
തിന്മ കുടിച്ചു മരിച്ച ഭരണപ്പിശാചുക്കള്‍

8 comments:

  1. വിഡ്ഢികള്‍,
    തിന്മ കുടിച്ചു മരിച്ച ഭരണപ്പിശാചുക്കള്‍


    http://www.baijuvachanam.blogspot.com/

    ReplyDelete
  2. പുറത്തു ഉച്ചഭാഷിണികള്‍
    മുദ്രാവാക്യങ്ങളെ പ്രസവിക്കുന്നു

    ReplyDelete
  3. പരയുക അത്യുച്ചത്തില് ബധിരകര്‍നങ്ങല്‍ക്ക് അലോസരമാകട്ടെ!

    ReplyDelete
  4. പരയുക അത്യുച്ചത്തില് ബധിരകര്‍നങ്ങല്‍ക്ക് അലോസരമാകട്ടെ!

    ReplyDelete
  5. വിഡ്ഢികള്‍,
    തിന്മ കുടിച്ചു മരിച്ച ഭരണപ്പിശാചുക്കള്‍

    നന്നായി

    ReplyDelete
  6. itz really delivering by corporates,i think

    ReplyDelete