Monday, 24 January 2011

രക്തസാക്ഷി








കൈകളപ്പോളുമവന്റ
വിരലുകളിലമര്‍ന്നിരുന്നു
തണുത്തുറഞ്ഞ ആ
കൈകളിലപ്പോഴും
വാത്സല്യത്തിന്റ
ചൂടവന്‍ തൊട്ടറിഞ്ഞു
പാല്‍മധുരം നുണഞ്ഞ
സ്നേഹത്തിന്റെ മാറില്‍ നിന്ന്
ചൂടുള്ള രക്തം ചാലിട്ടൊഴുകി
തേങ്ങലുകളുയരുമ്പോള്‍
ചെറുകാറ്റായി വന്നു തലോടിയത്
ഉമ്മയാണെന്നവനറിഞ്ഞു
മാരുതനായി വന്നവര്‍
കാതിലോതിയത്
ഇനിയും മരിക്കാത്ത
മാതാവിനെക്കുറിച്ചായിരുന്നു
'മുലപ്പാലൊരുപാട
തൂകിക്കൊടുത്ത
വേദനകളോരുപാട്
സഹിച്ചുകഴിഞ്ഞ
സ്നേഹിക്കാന്‍
മാത്രമറിയുന്ന മാതാവ്
ചിതറി മരിക്കുന്ന
സ്വന്തം മക്കളെക്കണ്ട്
ചവിട്ടി ഞെരിക്കുന്ന
കാട്ടാളരെക്കണ്ട
ഹൃദയം പൊട്ടി മരിക്കാന്‍
തുടങ്ങിയ മാതാവ്
ഇനിയും മരിക്കാത്ത
സ്വന്തം മക്കള്‍ക്ക്
വീണ്ടും പോരാടാന്‍
വീറൂറ്റിക്കൊടുത്ത്
രക്തസാക്ഷികളായ
പൊന്നുമക്കള്‍ക്ക്
ശാന്തിയുടെ പുതപ്പു വിരിച്ചു
താരാട്ട് പാടുന്ന മാതാവ്'
തോക്കേന്തി നില്‍ക്കുന്ന
'സമാധാനത്തിന്റെ ദൂതനെ'
വിദ്വേഷത്തിന്റെ
കണ്ണുകളാലവന്‍ നോക്കി
ഉമ്മയുടെ രക്തം പുരണ്ട
കൊച്ചു കൈകളാല്‍
വെറുപ്പിന്റെ കല്ലുകളവന്‍
പെറുക്കിയെടുത്ത
ക്രുര്യത്താലവനുന്നം വച്ചത്
തിന്മ മണക്കുന്ന
കൊലയാളിയുടെ തലയെ
എറിയാനൊരുങ്ങിയ
പിഞ്ചു കൈകള്‍
താഴും മുന്‍പേ
നിശ്ചലമായി, വീണ്ടും
ആ മടിത്തട്ടിലുറങ്ങാന്‍
ഒരു രക്തസാക്ഷി കൂടി!

1 comment:

  1. ഒരു രക്തസാക്ഷി കൂടി....

    ദൈവവും പിന്നെ ഈ ക്യാമറയും....

    നഷ്ടപ്പെട്ട മാതൃ സ്നേഹം ....

    ആര്‍ക്ക് പൊരുതു കൊടുക്കാനാവും ...ഇവിടെ ഒരു വിപ്ലവകാരി പുനര്‍ജനിക്കും സാമ്രാജ്യത്വ ശക്തികള്‍ക്കു അവന്‍ ഭീകരവാദിയായിരിക്കും ...........

    ReplyDelete