Monday, 19 May 2014
വിളക്കുമാടം
കൊടുങ്കാറ്റില്‍ ആടിയുലയുമ്പോഴും
രാക്ഷസ തിരമാലകള്‍
അമ്മാനമാടി പേടിക്കുമ്പോഴും
തകര്‍ന്ന്, ആഴങ്ങളിലേക്ക്
താഴ്ന്നു പോകുമോയെന്ന്
ഭയപ്പെടുമ്പോഴുമെല്ലാം
അങ്ങകലെയിരുട്ടില്
ഒരു വിളക്കു മാടമുണ്ടെന്ന്
പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു,
എങ്ങനെയെങ്കിലും തീരമണയുമെന്ന്
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഇപ്പോഴിതാ എത്ര അലഞ്ഞിട്ടും
കണ്ടെത്താനാവാത്തത്ര ദൂരത്തേക്ക്
കൂറ്റന്‍ തിരമാലകളെന്നെ
വലിച്ചെറിഞ്ഞു കൊണ്ടേ ഇരിക്കുന്നു.
അകലമിങ്ങനെ നമുക്കിടയില്‍
വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു.
ഇനിയെന്ത് , ഇനിയെന്ത് എന്ന്
അടര്‍ന്നു തുടങ്ങിയ ഭാഗങ്ങളെന്നോട്
ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍,
എനിക്കുത്തരം ഒന്നേയുള്ളൂ.
രാത്രിയെ തോല്‍പ്പിച്ച്,
തെളി വെളിച്ചവുമായി,
സൂര്യനുദിക്കാന്‍ കാക്കാം.
മുഴുവനും ചിതറി
അഗാധങ്ങളിലേക്ക് പതിക്കും മുന്നേ...
Subscribe to:
Post Comments (Atom)
പുലര്‍കാലം വരുമല്ലോ!
ReplyDelete