Monday, 19 May 2014

കടലാസ്.



ഇടക്ക് മാത്രം വന്നു
ഒന്നോ രണ്ടോ വരകള്‍
എന്റെ ഹൃദയത്തില്‍ തന്നെ
അമര്‍ത്തി വരച്ച്, നോവിച്ച്,
എന്തിനാണിങ്ങനെ?
മുഴുവനുമങ്ങ്
വരച്ചു തീര്‍ക്കാതെ
എന്തേ ഇടയ്ക്കു മാത്രം?
എഴുതി തീര്‍ക്കാന്‍
കഴിയില്ലെന്നറിഞ്ഞതിനെ
എന്തിനാണെന്റെ മേല്‍
ഒരു മുറിവായ്‌
ഉണങ്ങാത്ത നോവായ്‌
തുടങ്ങി വക്കുന്നത്?
തുടര്‍ച്ചയില്ലാത്ത സ്വപ്നങ്ങളെ
ഇടയ്ക്കു മാത്രം വന്ന്
ചൊരിഞ്ഞു പോകുന്നത്?
നീ തന്നിട്ട് പോയ
കറുത്ത വരകളും
മുഷിഞ്ഞ ഈ നിറവും മാത്രം
ബാക്കിയായി കിട്ടുന്ന
ഒന്നുമില്ലാത്ത ഒടുക്കം
ഞാനിന്നു ഭയക്കുന്നുണ്ട്
വല്ലാതെ.

കീറി കഷ്ണങ്ങളാക്കി
വലിച്ചെറിഞ്ഞു കളഞ്ഞൂടായിരുന്നോ?
മുഴുമിക്കാനൊക്കാത്തതിനെ
തുടങ്ങി വക്കും മുന്‍പേ?

No comments:

Post a Comment