Monday, 19 May 2014
അവസാന വാക്ക്
പറഞ്ഞു പിരിയാമായിരുന്നിട്ടും
നല്ലതിന്റെ കുരുക്കുകള്‍
അഴിച്ചു കളഞ്ഞിട്ടെങ്കിലും
സുഖത്തിന്റെ കറുപ്പില്‍
നിനക്കഴിഞ്ഞാടാമായിരുന്നിട്ടും
എന്തിനാണിവിടെ
രക്തമൊഴുക്കിയത്?
എന്തിനാണീ മാതൃത്വത്തെ
ഇങ്ങനെ അപമാനിച്ചത്?
ഒരു കുഞ്ഞു തുമ്പിയെപ്പോലെ
നിനക്ക് ചുറ്റും പാറി നടന്ന
നൈര്‍മ്മല്യത്തിന്റെ
ചിറകു മുറിച്ചല്ലോ നീ.
ചേതനയെടുത്ത് കളഞ്ഞല്ലോ.
ചോര ചീറ്റി പിടഞ്ഞു തീരുന്ന
അവസാന നിമിഷത്തിലും
വിളിച്ചു പോയ നാമം
നിന്റേതു തന്നെ ആയിരുന്നിരിക്കണം.
'അമ്മേ' എന്ന്,
ആദ്യത്തെ വാക്ക്,അവസാനത്തേതും.
Subscribe to:
Post Comments (Atom)
അവസാനം വിളിയ്ക്കാന്‍ ഒരു നാമം
ReplyDelete